Malayali Live
Always Online, Always Live

നാടൻ ലുക്കിന് വിട; മോഡേൺ ലുക്കിൽ ബോൾഡ് ആയി സ്വാസിക; ഇത് പുതിയ അവതാരമാണോയെന്ന് ആരാധകർ..!!

4,298

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

രാജ്യത്ത് വൈറസ് വ്യാപനം കൂടിയതോടെ സിനിമ ഷൂട്ടിംഗ് അടക്കം ഉള്ളത് അവസാനിച്ചിരുന്നു. അതോടെ സിനിമ മേഖലയിലേക്ക് പൂർണ്ണമായും മാറിയ സ്വാസിക ഇപ്പോൾ വീണ്ടും ടെലിവിഷൻ അവതാരകയായി രംഗപ്രവേശനം നടത്തി ഇരിക്കുകയാണ്.

നാടൻ ലുക്കിൽ മാത്രം കുറച്ചു കാലമായി കണ്ടിരുന്ന സ്വാസിക ഇപ്പോൾ വന്നിരിക്കുന്നത് കുറച്ചു ബോൾഡ് ഫോട്ടോ ഷൂട്ടുമായി ആണ്. ഫിലിം റോളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വാസികയുടെ പുതിയ ഫോട്ടോസ് വളരെ വേഗം ആണ് വൈറൽ ആയത്.