Malayali Live
Always Online, Always Live

സിനിമ ഇഷ്ടമായില്ല എന്ന് കട്ട ആരാധിക; സുരേഷ് ഗോപി നൽകിയ മറുപടി ഇങ്ങനെ..!!

3,301

ഏറെ കാലങ്ങൾക്ക് ശേഷം സിനിമയിലേക്ക് സുരേഷ് ഗോപി തിരിച്ചു വരവ് നടത്തിയ ചിത്രം ആണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. വമ്പൻ വിജയം നേടിയ ചിത്രം ഇപ്പോൾ ഓൺലൈൻ റിലീസ് ആയതോടെയാണ് ആരാധിക ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നത്.

സുരേഷ് ഗോപിയുടെ കടുത്ത ആരാധികയാണ് പൊലീസ് ഓഫീസറുടെ റോളില്‍ സുരേഷ് ഗോപിയെ കാണാനാണ് കൂടുതലിഷ്ടം. അദ്ദേഹത്തിന്റെ ആക്ഷനും ഇഷ്ടമാണ്. പക്ഷേ വരനെ ആവശ്യമുണ്ട് പൂര്‍ണ നിരാശ സമ്മാനിച്ചു. ഇത് പറയുന്നതില്‍ ഖേദമുണ്ട്. ഇങ്ങനെ ആയിരുന്നു ചിത്രം കണ്ട ശേഷം ആരാധിക നൽകിയ റിവ്യൂ.

ഇതിനു സുരേഷ് ഗോപി മറുപടി പറയാനും നടന്നില്ല.

അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുകയും രസിപ്പിക്കുകയാണ് ഉത്തരവാദിത്വം ഫാന്‍സിന് വേണ്ടി മാത്രമല്ല. വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് വരനെ ആവശ്യമുണ്ട് ഇഷ്ടപ്പെട്ടു. സിനിമ വന്‍വിജയവുമായി. പല കാരണങ്ങളാല്‍ സിനിമ ഇഷ്ടപ്പെടാത്തവരുണ്ടാകാം. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു.

എന്നാൽ തിരിച്ചു വരവിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രം ആയി സുരേഷ് ഗോപി എത്തിയത് എങ്കിൽ അടുത്ത ചിത്രത്തിൽ പഴയകാല പ്രതാപത്തെ ഓർമ്മപ്പെടുത്തുന്ന മാസ്സ് കഥാപാത്രം ആയി ആണ് സുരേഷ് ഗോപി എത്തുന്നത്. നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന കാവൽ ആണ് സുരേഷ് ഗോപിയുടെ അടുത്ത ചിത്രം.