എൺപതുകളുടെ ഹിറ്റ് ജോഡികൾ ആയിരുന്നു സുഹാസിനിയും മമ്മൂട്ടിയും. ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റ് ആയിരുന്നു. അതോടൊപ്പം അന്നത്തെ ലീഡിങ് മാഗസിനുകളുടെ ഗോസിപ്പ് കോളങ്ങളിലും ഇരുവരും നിറഞ്ഞു നിന്നു. സുഹാസിനി മലയാളത്തിൽ അഭിനയിക്കാൻ എത്തിയ ആദ്യ ചിത്രം കൂടെവിടെയിലും നായകൻ മമ്മൂട്ടി ആയിരുന്നു.
പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ, എന്നീ ചിത്രങ്ങളിൽ തുടർച്ചയായി ഇവർ ഒന്നിച്ചഭിനയിച്ചു. മലയാള സിനിമയിൽ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും മമ്മൂട്ടിയാണ്. ഒരുമിച്ച് ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചാൽ ഗോസിപ്പുകൾ വരുന്നത് സ്വാഭാവികം.
എന്നാൽ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരിൽ ഗോസിപ്പ് ഇറങ്ങാൻ കാരണം അതല്ല. കാർട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനിൽ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയതായിരുന്നു ആ ഗോസിപ്പുകളുടെ പിന്നിൽ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറയുന്നത്.
നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനിൽ എഴുതി. വായിച്ചു വന്നപ്പോൾ ഇരുവരും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പമുള്ളതായി വാർത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു.
എന്നാൽ ഈ ഗോസിപ്പിൽ നിന്നും രക്ഷപ്പെടാൻ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങുകളിൽ ഭാര്യയെ കൂടെകൂട്ടാൻ തുടങ്ങിയെന്നു യേശുദാസ് പറയുന്നു. 1987 ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.