Malayali Live
Always Online, Always Live

നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് മാൻ മരത്തിൽ നിന്നും വീണു മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമ ലോകം..!!

2,972

മലയാളം സിനിമക്ക് മറ്റൊരു നഷ്ട്ടം കൂടി. മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് മാൻ ആയ ഷാബു പുൽപള്ളി അന്തരിച്ചു. സാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സിനിമ ലോകം. ക്രിസ്മസ് സ്റ്റാർ കെട്ടാൻ മരത്തിൽ കയറിയ ഷാബു കാൽ വഴുതി വീഴുക ആയിരുന്നു. ആന്തരിക രക്ത സ്രാവം ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ഷാബുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

നിരവധി താരങ്ങൾ ആണ് ഷാബുവിന്‌ ആദരാഞ്ജലികൾ അർപ്പിച്ചു എത്തിയിരിക്കുന്നത്. അജു വർഗീസ് , ഗീതു മോഹൻദാസ് എന്നിവർ അടക്കം ഉള്ളവർ വേദനയിൽ പങ്കുചേർന്നു. നിവിൻ പൊളി എന്ന വ്യക്തിയെ ഇത്രയധികം മനസിലാക്കിയ മറ്റൊരാൾ ഇല്ല എന്നാണ് ഷാബുവിനെ കുറിച്ച് സഹപ്രവർത്തകർ പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് ഷാബു തന്റെ എല്ലാ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം മുതൽ നിവിൻ പോളിക്ക് ഒപ്പം ഷാബു ഉണ്ട്.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്ന ഷാബു തന്റെ എല്ലാ വർക്കുകളുടെ അപ്‌ഡേറ്റുകളും ഫേസ്‌ബുക്കിൽ കുറിക്കുമായിരുന്നു…ഡിസംബർ പന്ത്രണ്ടിന് ആണ് അവസാനമായി ഫേസ്‍ബുക് പോസ്റ്റ് ഇട്ടത്. താൻ വർക്ക് ചെയ്യുന്ന നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന സിനിമയുടെ പാക്കപ്പ് പോസ്റ്റ് ആയിരുന്നു അത്.. ആദരാഞ്ജലികൾ