Malayali Live
Always Online, Always Live

അഭിനയം ഉപേക്ഷിച്ചത് ആ സങ്കടം താങ്ങാൻ കഴിയാത്തത് കൊണ്ട്; കടന്നുപോയ അവസ്ഥയെ കുറിച്ച് ശ്രീകല..!!

3,454

മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇന്നും ഓർമയിൽ ഉള്ള സീരിയലുകളിൽ ഒന്നാണ് എന്റെ മാനസപുത്രി. സീരിയൽ അത്രയേറെ തരംഗം ആയി എന്നുള്ളത് തന്നെ ആണ് അതിനുള്ള കാരണവും. അതിൽ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു ഒന്ന് സോഫിയയും മറ്റൊന്ന് ഗ്ലോറിയും.

സോഫിയയായി എത്തിയത് ശ്രീകല ശശിധരനും ഗ്ലോറിയായി എത്തിയത് അർച്ചന സുശീലനും ആയിരുന്നു. ഒട്ടേറെ സീരിയൽ വഴി തിളങ്ങിയ ആൾ ആണ് ശ്രീകല. ഏതാണ്ട് ഇരുപതിന് മുകളിൽ സീരിയലുകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും പ്രേക്ഷകർ ഇന്നും ഓർക്കുന്നത് ഒരുപക്ഷെ സോഫിയ ആയിട്ട് ആയിരിക്കും.

സോഫിയക്ക് ഒപ്പം അന്ന് ഒട്ടേറെ വീട്ടമ്മമാരും കരഞ്ഞിട്ടുണ്ട് എന്നുള്ളതാണ് യഥാർത്ഥ സത്യം. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും കാണാതെ പോയ താരം ഇപ്പോൾ എവിടെ എന്ന് ആരാധകർ അന്വേഷണം നടത്താറുണ്ട്.

വിവാഹം കഴിഞ്ഞു ഏതൊരു താരവും അഭിനയ ലോകത്തിൽ നിന്നും പിന്മാറാറുണ്ട് എങ്കിൽ കൂടിയും സീരിയൽ അഭിനേതാക്കളുടെ കാര്യത്തിൽ അത് വിരളം ആണെന്ന് ഉള്ളതാണ് സത്യം. ശ്രീകല ഈ അടുത്ത കാലത്തിൽ യൂട്യൂബിൽ കൂടി ഒരു വീഡിയോ പങ്കു വെച്ചതോടെ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. കണ്ണൂർ ചെറുകുന്നത്ത് സ്വദേശിയായ ശ്രീകല അങ്ങനെ ഭർത്താവ് വിപിനൊപ്പം ലണ്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് താരം.

ഇപ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം അഭിനയം നിർത്തിയതിനെ കുറിച്ച് മനസ് തുറക്കുന്നത്. അമ്മയുടെ വിയോഗം തന്നെ മാനസികമായി വല്ലാതെ തകർത്തു എന്ന് ശ്രീകല പറയുന്നു. അമ്മാപോയപ്പോൾ ഡിപ്രെഷൻ വരെ എത്തി എന്റെ അവസ്ഥ എന്നും ശ്രീകല പറയുന്നു. പണ്ടൊക്കെ പലരും ഡിപ്രെഷനിൽ ആകുന്നു എന്ന് കേൾക്കുമ്പോൾ എന്താണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ജീവിതത്തിൽ വന്നപ്പോൾ ആണ് അവസ്ഥ എന്താണ് എന്ന് ഞാൻ മനസിലാക്കിയത്.

മറ്റുള്ളവർക്ക് ഡിപ്രെഷൻ വന്നപ്പോൾ ഇത് ഇത്രക്ക് വലിയ പ്രശ്നം ആണോ എന്ന് ചിന്തിച്ചിരുന്നു. അമ്മ പോയപ്പോൾ ഞാൻ മകനൊപ്പം ഒറ്റക്ക് തിരുവനന്തപുരത്ത് ആയി. അന്ന് സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയം മാസത്തിൽ കുറച്ചു ദിവസം മാത്രം ആണ് വർക്ക് ഉണ്ടാവൂ.. ആ ദിവസങ്ങളിൽ മാത്രം വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും കണ്ണൂരിൽ നിന്നും വിളിച്ചു വരുത്തണം.

പ്രായമുള്ള ആളുകൾ ആണെന്നോ എന്ന് കരുതി അവരെ അത്രത്തോളം ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി മകനെ ഞാൻ ലൊക്കേഷനിൽ കൊണ്ട് പോകാൻ തുടങ്ങി. അവന്റെ അവധി നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം മോൻ ക്ലാസ്സിൽ പോയാൽ വീട്ടിൽ ഒറ്റക്ക് ആയിരിക്കും ഞാൻ. അപ്പോൾ ചുമ്മാ കരയാൻ തോന്നും. അമ്മയില്ലാതെ എന്തിനാ ഇങ്ങനെ ജീവിക്കണം എന്ന് തോന്നും. ചിലപ്പോൾ ഈ ജീവിതം അങ്ങ് തീർത്താലോ എന്ന് തോന്നും.

അങ്ങനെ ഒട്ടേറെ തോന്നലുകൾ ആയിരുന്നു. ഞാൻ എന്തും തുറന്നു പറഞ്ഞിരുന്നത് അമ്മയോട് ആയിരുന്നു. അത്രക്ക് അടുപ്പമായിരുന്നു. അത്രക്ക് അടുപ്പത്തിൽ ആയിരിന്നു ഞങ്ങൾ. എന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു. മോനെയും വിപിനേട്ടനെയും ഓർക്കുമ്പോൾ ആണ് ഞാൻ സ്വന്തം നിലയിലേക്ക് തിരിച്ചു വന്നത്. അവസാനം എല്ലാം ഞാൻ വിപിനേട്ടനോട് തുറന്നു പറഞ്ഞു. ഇനി അവിടെ നിൽക്കണ്ട എന്ന് വിപിനേട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനയം നിർത്തി യു കെ യിലേക്ക് പോന്നത്.