ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുനെ സോമശേഖറും. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം.
ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുനെ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുനെ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്. എന്നാൽ അർജുനെ ഇപ്പോൾ ഡാൻസ് തിരക്കുകൾ മൂലം സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു സൗഭാഗ്യ അർജുനെ വിവാഹം കഴിക്കുന്നത്.
അർജുൻ സോമശേഖർ സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ ശിഷ്യൻ കൂടി ആണ്. സൗഭാഗ്യവും അർജുനും ഒന്നിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. നിരവധി പോസ്റ്റുകളുമായി എത്തുന്ന സൗഭാഗ്യ ഇപ്പോൾ ഒരു ജൂവലറി പരസ്യത്തിന്റെ ഭാഗമായി ചെയ്ത വീഡിയോ ആണ് വൈറൽ ആകുന്നത്.
അവരുടെ ആഭരണങ്ങളുടെ പ്രൊമോഷസിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോസ് നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു.
നിങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്തൊരു സുന്ദരിയാണ് സൗഭാഗ്യ എന്ന കമന്റുകളുമായി ആരാധകരും രംഗത്ത് വന്നു. നൃത്തവും നൃത്ത വിദ്യാലയവും ഒക്കെ ആയി തിരക്കുകളിൽ ആയ താരം അഭിനയ രംഗത്തേക്ക് ഇല്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.