Malayali Live
Always Online, Always Live

സാന്ത്വനം ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്തയുമായി ഹരിയേട്ടൻ..!!

4,095

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീരിയൽ സംപ്രേഷണം ഉണ്ടാവില്ല എന്നാണ് കുറച്ചു ദിവസങ്ങൾക്കു മുന്നേ അറിയിച്ചത്. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. ശിവന്റെയും അഞ്ജലിയുടെയും ആരാധകർ ആണ് ഇപ്പോൾ കൂടുതൽ സങ്കടത്തിൽ ആയത്. ഇരുവരും തമ്മിൽ പ്രണയവും സ്നേഹവും തുടങ്ങിയതിന് പിന്നാലെ ആണ് സീരിയൽ നിർത്തുന്നത്. കൊറോണ കാരണം സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയോടെ നിർത്തിയിരുന്നു.

ഇതോടെ കൂടി ആണ് സീരിയൽ കൂടുതൽ സംപ്രേഷണം ചെയ്യാൻ കഴിയാതെ വന്നത്. എന്നാൽ സീരിയൽ ഉടൻ സംപ്രേഷണം ചെയ്യുമെന്ന് ആണ് ഇപ്പോൾ ആരാധകരുടെ ഹരിയേട്ടൻ എന്ന വേഷം ചെയ്യുന്ന ഗിരീഷ് നമ്പ്യാർ പറയുന്നത്. അടുത്ത മാസം കൊറോണ പ്രതിസന്ധി മാറി വീണ്ടും സംപ്രേഷണം തുടങ്ങാൻ കഴിയുമെന്നാണ് വിശ്വാസം. ഗിരീഷ് നമ്പ്യാർ പറയുന്നു.