Malayali Live
Always Online, Always Live

ശോഭനക്കൊപ്പം ഇനിയൊരു സിനിമ ചെയ്യാമോ; മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ..!!

2,995

മോഹൻലാൽ തന്നെ ആണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ വാർത്തകൾ. ഓൺലൈൻ റിലീസ് ആയി ആമസോൺ പ്രൈമിൽ എത്തിയ ചിത്രത്തിന് ലഭിച്ച മൈലേജ് അത്ര വലുത് തന്നെ ആയിരുന്നു. മലയാളത്തിൽ ആയിരുന്നു ചിത്രം എത്തിയത് എങ്കിൽ കൂടിയും സബ് ടൈറ്റിലിന്റെ സഹായത്തോടെ ലോകം മുഴുവൻ ഭാഷാഭേദമന്യേ ദൃശ്യം 2 കണ്ടു എന്നുള്ളത് ആണ് സത്യം.

ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത പ്രോമോഷൻ തന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കൃത്യമായ രീതിയിൽ തന്നെ പ്രോമോഷൻ ജനങ്ങളിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. അതിന്റെ ഭാഗമായി ആണ് മോഹൻലാൽ ട്വിറ്റെർ വഴി ആരാധകരുമായി സംവദിച്ചത്. അതിന് ഇടയിൽ ആണ് ഒരു ആരാധകൻ മോഹൻലാലിനോട് ചോദ്യവുമായി എത്തിയത്.

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് മോഹൻലാലും മറുപടി നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി.

മോഹൻലാലിനെ ലൂസിഫർ എന്ന തകർപ്പൻ ഹിറ്റ് ഒരുക്കിയ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതേ സമയം മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിന് എത്തിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന അൻസിബ എസ്തർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതേ ടീമിന്റെ തന്നെ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ചിത്രം മലയാളത്തിൽ വലിയ വിജയം ആയതോടെ തെലുങ്കിന്റെ ഷൂട്ടിംഗ് തുടങി. ജീത്തു ജോസഫ് തന്നെ ആണ് സംവിധാനം ചെയ്യുന്നത്.