Malayali Live
Always Online, Always Live

സുഖമുള്ള കുടുംബ ജീവിതം പോലും അയാൾ തന്നില്ല; ശ്വേതാ മേനോൻ ആദ്യ ഭർത്താവിനെ കുറിച്ച്..!!

3,874

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനയത്രിയും മോഡലും അതോടൊപ്പം അവതാരകയുമായി തിളങ്ങിയിട്ടുള്ള താരം ആണ് ശ്വേതാ മേനോൻ. മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ താരം കൂടിയാണ്. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിൽ കൂടിയാണ് ശ്വേതാ അഭിനയ ലോകത്തേക്ക് എത്തുന്നത്.. മമ്മൂട്ടി ആയിരുന്നു ചിത്രത്തിൽ നായകൻ. 2011 ൽ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ശ്വേതാ ജീവിതം അത്ര ശുഭകരം ആയിരുന്നില്ല.

ബോളിവുഡ് മോഡൽ ആയ ബോബി ബോൺസ്ലെ ആയിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. 2004 വിവാഹം കഴിഞ്ഞു എങ്കിൽ കൂടിയും 2007 ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ താരം വിവാഹം കഴിക്കുക ആയിരുന്നു. ഇപ്പോൾ ആദ്യ ഭർത്താവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ബോബി ഭോസ്ലെ ആയിരുന്നു ആദ്യ ഭർത്താവ്. ഞങ്ങൾ ഏറെ കാലം സുഹൃത്തുക്കൾ ആയിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച എനിക്ക് ലഭിച്ചത് ഇരുണ്ട ദിനങ്ങൾ മാത്രം ആയിരുന്നു. ബോബിക്ക് ചെറിയ മാനസികരോഗം ആയിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി നാല് അഞ്ച് മാസം കഴിയുമ്പോൾ വീണ്ടും വരും. അങ്ങനെ അങ്ങനെ…

7 വർഷം പ്രണയിച്ചവരാണ് ഞങ്ങൾ. എന്നിട്ടും അയാൾ ക.ഞ്ചാ.വ് ഉപയോഗിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കും. പത്രക്കാർ കൂടും. അങ്ങനെ അങ്ങനെ.. ഞാൻ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ല. ബോബിയെ പോലും. ഇപ്പോഴും അയാൾ വിളിക്കും.

‘തിരിച്ചു വരൂ. നമുക്ക് കല്ല്യാണം കഴിക്കാം’ എന്നൊക്കെ പറയും. ‘ഐ മിസ് മൈ ഫ്രെണ്ട്’ എന്നൊക്കെ പറഞ്ഞ് കരയും. അപ്പോൾ എന്റെ അടുത്ത് ശ്രീ (ഭർത്താവ് ശ്രീവത്സൻ) ഉണ്ടാകും. എന്നെക്കാൾ അയാളുടെ രോഗാവസ്ഥ മനസ്സിലാകുന്നത് ശ്രീക്കാണെന്ന് തോന്നുന്നു.’