Malayali Live
Always Online, Always Live

തട്ടനിട്ട് ഷിയാസ് കരീമിന്റെ കുടുംബത്തിനൊപ്പം ലക്ഷ്മി; എന്നാണ് വിവാഹമെന്ന് ആരാധകർ; ഷിയാസ് കരീമിനെ വിവാഹം കഴിക്കുമോ; മനസ്സ് തുറന്നു ലക്ഷ്മി നക്ഷത്ര..!!

4,965

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒന്നാണ് സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്രയും താര മത്സരാർത്ഥി ആയ ഷിയാസ് കരീമും തമ്മിൽ ഉള്ള വിവാഹമാണ്. ഇത്തരത്തിൽ ഉള്ള വിവാഹ ചർച്ചക്ക് വഴി വെച്ചതും ലക്ഷ്മി ഇട്ട ഒരു വീഡിയോ തന്നെ ആണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ച ആയപ്പോൾ സംഭവങ്ങൾ തുറന്നു പറഞ്ഞു ഇപ്പോൾ ലക്ഷ്മി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സ്റ്റാർ മാജിക്ക് എന്ന ഷോയിൽ കൂടി ആണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധ നേടുന്നത്. മോഡലിംഗ് രംഗത്ത് സജീവം ആയിരുന്നു എങ്കിൽ കൂടിയും ഷിയാസ് കരീം എന്ന താരത്തിനെ മലയാളികൾ അറിയുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. ബിഗ് ബോസ്സിൽ തിളങ്ങിയ താരത്തിന് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിലും അവസരം ലഭിച്ചു. ഷിയാസ് ഇപ്പോൾ ഫ്ലവർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ സജീവം ആണ്.

സ്റ്റാർ മാജിക് ഷോ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസ് കരീമിന്റെ വീട്ടിൽ എത്തിയ വീഡിയോ ആണ് ഇരുവരും പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ വഴി തുറന്നത്. ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ലക്ഷ്മി പക്ഷെ ഇത്തരത്തിൽ ഒരു പണി ഒരിക്കലും വിചാരിച്ചു കാണില്ല. എന്നാൽ അതിനെ കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ ആണ്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

‘ഷിയാസിന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന ഒരു വീഡിയോ എന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതോടെയാണ് തുടക്കം. ആ വീഡിയോ വന്നതിന് ശേഷം ഏറ്റവുമധികം ആളുകൾ ചോദിക്കുന്നത്. നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാണോ? നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? എന്നീ രണ്ട് ചോദ്യങ്ങളാണ്. പക്ഷേ ആ വീഡിയോ കണ്ടവർക്ക് അറിയാം, എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളാണ് ഷിയാസ്. അതിനപ്പുറം ഒന്നുമേയില്ല. ഞങ്ങൾ പ്രണയത്തിലുമല്ല, കല്യാണം കഴിക്കുകയുമില്ല.

ഞാൻ ഷിയാസിന്റെ വീട്ടിൽ പോയപ്പോൾ എടുത്ത വീഡിയോയുടെ രണ്ടാമത്തെ എപ്പിസോഡ് ചാനലിൽ ഇട്ടപ്പോൾ ‘ആരോടും പറയാത്ത ഷിയാസ് കരീമിന്റെ കല്യാണ വിശേഷങ്ങൾ’ എന്ന തലകെട്ടാണ് കൊടുത്തത്. ഈ ചർച്ചക്ക് കാരണം അതാണെന്ന് തോന്നുന്നു.

വീഡിയോ കാണുമ്പോൾ ആ ചിന്ത മാറും. അതായത് വീഡിയോയിൽ ഷിയാസിന്റെ കല്യാണത്തെ കുറിച്ച് ഉമ്മ പറയുന്നതൊക്കെ കൃത്യമായി കൊടുത്തിട്ടുണ്ട്. അതാണ് സോഷ്യൽ മീഡിയ ഞങ്ങളുടെ വിവാഹമാക്കി മാറ്റിയത്. ഞാൻ മക്കനയണിഞ്ഞ് ഷിയാസിന്റെ കുടുംബത്തോടൊപ്പം ഇരിക്കുന്ന ചിത്രം കൂടിയായപ്പോൾ കഥകൾ കൈവിട്ട് പോയി. ഷിയാസിന്റെ സഹോദരിയുടെ മക്കൾ മക്കനയിട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതി തോന്നി.

അങ്ങനെയാണ് മക്കനയണിഞ്ഞത്. അടുത്ത പെരുന്നാളിന് ഫോട്ടോ ഇടാൻ വേണ്ടിയാണ് മക്കനയിട്ട ഫോട്ടോ എടുത്തതെന്ന് ഇടയിൽ പാട്ട് പാടി കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. അത്രയേ ഉള്ളു സംഗതി. ഷിയാസ് ഒരു ജിം തുടങ്ങിയിട്ടുണ്ട്. അവിടേക്ക് ക്ഷണിച്ചപ്പോൾ പോയതായിരുന്നു ഞാൻ. പിന്നെയാണ് ഒരു വീഡിയോ ചെയ്ത് ചാനലിൽ ഇടാമെന്ന് തീരുമാനിക്കുന്നത്. ഒരു ദിവസം ഷിയാസിന്റെ വീട്ടിലും നാട്ടിലും ഉണ്ടായിരുന്നു. വലിയ സ്‌നേഹമാണ് അവിടെ നിന്നും കിട്ടിയത്. ഷിയാസിന്റെ ജീവിതാനുഭവങ്ങളൊക്കെ പറഞ്ഞപ്പോൾ നെഞ്ചിൽ തൊട്ടു.

അവന്റെ കുടുംബം തന്ന സ്നേഹവും പരിഗണനയും മറക്കാനാകാത്ത ഒരു പകലാണ് എനിക്ക് സമ്മാനിച്ചത്. നാട്ടുകാരും വീട്ടുകാരുമൊക്കെ കൂടി ചേർന്ന് ആകെ അടിപൊളിയായിരുന്നു. ലക്ഷ്മി വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ഷിയാസ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.. ഉമ്മ കല്യാണം നോക്കുന്നുണ്ട് എന്നും എന്നാൽ ഇതുവരെ ഒന്നും ആയില്ല എന്നും ഉമ്മാനെ നോക്കുന്ന ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം എന്നും ഷിയാസ് പറയുന്നു. ലവ് മാര്യേജ് വേണ്ട എന്നും ഞങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ഒരു പാവം പെൺകുട്ടിയെ ആണ് നോക്കുന്നത് എന്നായിരുന്നു ഷിയാസിന്റെ ഉമ്മ പറഞ്ഞത്. കുഞ്ഞാലി മരക്കാർ ഇറങ്ങി കഴിയുമ്പോൾ ഷിയാസിന്റെ റേഞ്ച് മനസിലാവും.

സിനിമ വന്നിട്ട് വേണം നല്ലൊരു മൊഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാൻ. രണ്ട് വർഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്ന് കൂടി ഉമ്മ വ്യക്തമാക്കുന്നു. അതേ സമയം എന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ യൂട്യൂബ് ചാനലുകളിൽ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് പറയുന്നു.