Malayali Live
Always Online, Always Live

കുടുംബവിളക്കിലെ അനന്യ ഹണിമൂൺ ട്രിപ്പിലാണ്; സാരിയിൽ സ്വിമ്മിങ് പൂളിൽ കുളിക്കാനിറങ്ങി ആതിര മാധവ്..!!

3,188

കഴിഞ്ഞ മാസം ആയിരുന്നു ആതിര മാധവ് വിവാഹിത ആകുന്നത്. മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മീര വാസുദേവ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രം ആയി ആണ് മീര എത്തുന്നത്. സുമിത്രയുടെ മരുമകൾ അനന്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. ആതിര ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും മരുമകൾ ആയി കഴിഞ്ഞു. കുടുംബ വിളക്കിൽ ആദ്യം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയിരുന്നു ആതിരയുടേത് തുടർന്ന് പോസിറ്റീവ് കഥാപാത്രം ആയി മാറുക ആയിരുന്നു.

പ്രണയ വിവാഹം ആയിരുന്നു ആതിരയുടേത്. രാജീവ് ആണ് ആതിരയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞാലും അഭിനയ ലോകത്തിൽ താൻ ഉണ്ടാകും എന്നാണ് ആതിര നേരത്തെ പറഞ്ഞിരുന്നു. എന്‍ജിനീയര്‍ ആയ രാജീവ് ആണ് ആതിരയുടെ ഭര്‍ത്താവ്. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. ആതിര ഭർത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെ കുറിച്ചാണ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

ആതിരയുടെയും രാജീവിന്റെയും ഹണിമൂൺ ട്രിപ്പിന്റെ ഭാഗമായിട്ടുള്ള യാത്രകളാണ് ഇതൊക്കെ. പ്രകൃതിയുമായി പ്രണയത്തിലായ നിമിഷം എന്ന് സൂചിപ്പിച്ച് കൊണ്ട് രസകരമായൊരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആതിര. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പൂര്ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് സ്വിമിംഗ് പൂളിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. കൊറോണ പ്രതിസന്ധികൾ കാരണം കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് ആണ് താരദമ്പതിമാർ പ്രധാന്യം കൊടുത്തിരിക്കുന്നത്.