Malayali Live
Always Online, Always Live

ആ കുട്ടി എന്ത് ധരിച്ചാലും നിങ്ങൾക്ക് എന്താണ്; അനശ്വരക്ക് പിന്തുണയുമായി ഷിയാസ് കരീം..!!

3,950

മലയാള സിനിമയിൽ ഒട്ടേറെ ആരാധകർ ഉള്ള യുവനടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൂടി നായിക ആയി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. അടുത്തിടെ 18 വയസ്സ് പൂർത്തിയായ അനശ്വര നാടൻ വേഷങ്ങളിൽ നിന്നും മാറി മോഡേൺ വേഴങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ഈ അടുത്തിടെ ആണ്.

ആദ്യ രാത്രി എന്ന ചിത്രത്തിൽ നായികയായി കൂടി എത്തിയ താരം തമിഴകത്തിലും ഒരു മികച്ച വേഷം ചെയ്തു കഴിഞ്ഞു. എന്നാൽ കുട്ടി നിക്കറിൽ ഫോട്ടോ ഷൂട്ടുമായി എത്തിയ അനശ്വരക്ക് എതിരെ സദാചാര ആങ്ങളമാർ രംഗത്ത് വന്നതോടെ അനശ്വര ഇത്തരത്തിൽ ഉള്ളവർക്ക് കൃത്യമായ മറുപടി കൊടുത്തു കഴിഞ്ഞു. എന്നാൽ ഒരാൾ അയാൾക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിക്കട്ടെ എന്ന് ഷിയാസ് കരീം പറയുന്നു. ഒട്ടേറെ ആളുകൾ അനശ്വരക്ക് പിന്തുണയായി ഇതിയപ്പോൾ അതിലേറെ വിമർശങ്ങളും വന്നു.

പതിനെട്ട് വയസ്സാകാൻ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാൻ നാണമില്ലെ ഈ വസ്ത്രം ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമർശനം ഉണ്ടായത്. പിന്നാലെ വിമർശകർക്ക് എല്ലാം മറുപടിയുമായി അനശ്വര എത്തിയിരുന്നു. ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്തു നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല.

എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ എന്നാണ് ഇതേ പോസിലുളള ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര കുറിച്ചിരുന്നത്. അതേസമയം അനശ്വരക്ക് പിന്തുണയുമായി ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വന്ന കുറിപ്പും ശ്രദ്ധേയമായിരുന്നു.

ആ കുട്ടിയുടെ വീട്ടുകാർക്കോ ആ കുട്ടിക്കോ ഇല്ലാത്ത കരുതലും സംരക്ഷണവുമാണല്ലോ ഇവിടുത്തെ ചില കരുതൽ ആങ്ങളമാർക്ക് ആ കുട്ടി ഇഷ്ടമുളള വസ്ത്രം ഇടട്ടെ അതിന് നിങ്ങൾക്ക് എന്താണെന്നായിരുന്നു ഷിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനശ്വരയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷിയാസ് കരീം തന്റെ അഭിപ്രായം അറിയിച്ചത്.