സാന്ത്വനം സീരിയലിൽ തിളങ്ങി ചിപ്പി; മകൾ അവന്തികക്കൊപ്പം സീരിയൽ താരങ്ങളുടെ ചിത്രം പങ്കുവെച്ച് ചിപ്പി പറഞ്ഞത്..!!
സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ഈ സീരിയൽ എത്തുന്നത്. ഒരു കുടുംബ കഥ എന്ന രീതിയിൽ സെപ്തംബര് 21 നു ആണ് സീരിയൽ ആരംഭിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.
നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ട ചിപ്പി വീണ്ടും ടെലിവിഷൻ പരമ്പരയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായി സാന്ത്വത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
തന്റെ ഭർത്താവ് നിർമിക്കുന്ന സീരിയലുകളിൽ പ്രധാന കഥാപാത്രം ആയി എന്നും ചിപ്പി ഉണ്ട്. അതോടൊപ്പം തന്നെ സീരിയലുകൾക്ക് ഇപ്പോൾ മികച്ച പിന്തുണ ലഭിക്കുന്നത് സോഷ്യൽ മീഡിയ വഴി തന്നെ ആണ്. അത്തരത്തിൽ പ്രൊമോഷൻ ലഭിക്കുമ്പോൾ കൂടുതൽ ആക്റ്റീവ് ആയി ചിപ്പി അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ എന്ന് ക്യാപ്ഷനും നൽകി കൊണ്ടാണ് തന്റെ പുതിയ ചിത്രം താരം പങ്കുവെച്ചത്.
ചിത്രത്തിൽ ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയിലെ താരങ്ങളും സ്വന്തം മകളുമാണ് ഉള്ളത്. ചിത്രത്തിൽ ഇടത്ത് നിന്ന് ആദ്യം നിൽക്കുന്നതാണ് ചിപ്പിയുടെ മകൾ അവന്തിക. കൂടാതെ സിനിമ സീരിയൽ താരം ഷഫ്നയും ചിത്രത്തിൽ ഉണ്ട്. ഷഫ്നയുടെ ഭർത്താവ് ആയ സജിൻ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മകളായി പാഥേയം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിപ്പി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീദേവി എന്ന കഥാപാത്രമായാണ് നടി ചിപ്പി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തുന്നത്.
സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായി മാറിയ ഒരു ഏട്ടത്തി അമ്മയായിട്ടാണ് താരം സാന്ത്വനത്തിൽ ശ്രദ്ധ നേടുന്നത്. പിണക്കം ഇണക്കം സ്‌നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൂർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുക. പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ സജിൻ ടിപിയാണ്.
പുതുമുഖ താരം കൂടിയാണ് സജിൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്നയാണ് താരത്തിന്റെ ജീവിതസഖി. സിനിമയിൽ ഒരുകാലത്തു മികച്ച ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം കൂടി ആണ് ചിപ്പി. മലയാളം കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് 1996 ൽ താരത്തിന് നിന്നും ലഭിച്ചിരുന്നു.
കുറച്ചു നാൾ അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും തങ്ങളുടെ പ്രിയ താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറെ ആരാധകർ ഉള്ള സീരിയൽ കൂടി ആണ് സാന്ത്വനം.