Malayali Live
Always Online, Always Live

കുഞ്ഞതിഥി വരുന്നു; അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് നിരഞ്ജൻ നായർ..!!

3,147

മലയാളത്തിൽ സിനിമകളേക്കാൾ കൂടുതൽ പ്രേക്ഷക മനസ്സുകളിലേക്ക് എത്തുന്നത് സീരിയൽ ആണ്. നിരവധി ചാനലുകളിൽ നിരവധി സീരിയലുകൾ ആണ് ഉള്ളത്. മലയാളത്തിൽ സീ കേരളം എന്ന ചാനൽ എത്തിയിട്ട് അധികം ആയില്ല എങ്കിൽ കൂടിയും ലീഡിങ് ചാനലുകളുടെ കിടപിടിക്കുന്ന സീരിയലുകൾ ആണ് ഈ ചാനലിലും ഉള്ളത്. അത്തരത്തിൽ ഉള്ള ഒരു പരമ്പര ആണ് പൂക്കാലം വരവായി.

മൃദുല വിജയ് , അരുൺ ജി രാഘവൻ എന്നിവർ ആണ് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത് എങ്കിൽ കൂടിയും മറ്റു താരങ്ങൾക്കും ഒട്ടേറെ ആരാധകർ ഉണ്ട് എന്നുള്ളതാണ് സത്യം. സീരിയലിൽ മറ്റൊരു വേഷം ചെയ്യുന്ന താരം നിരഞ്ജൻ നായർ. ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രം ആണ് താരം അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആയിരുന്നു നിരഞ്ജൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്.

ഇപ്പോൾ താൻ അച്ഛൻ ആകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത ആണ് നിരഞ്ജൻ പങ്കുവെച്ചത്. ഏറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഉള്ള ആൾ ആയിരുന്നു നിരഞ്ജൻ എങ്കിൽ കൂടിയും സജീവമായത് ഈ കൊറോണ ലോക്ക് ഡൌൺ സമയത്ത് ആയിരുന്നു. തന്റെ ഭാര്യക്ക് ഒപ്പം ഉള്ള വീഡിയോ ഫോട്ടോസ് എന്നിവ ഒക്കെ താരം പങ്കു വെക്കുമായിരുന്നു. ഗോപിക ആണ് നിരഞ്ജന്റെ ഭാര്യ.

ഇരുവരും ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനു ശേഷം ആണ് വിവാഹം കഴിക്കുന്നത്. കാത്തിരിക്കുകയാണ് ഞങ്ങളുടെ കുഞ്ഞതിഥിക്ക് വേണ്ടി. കുഞ്ഞു സന്തോഷങ്ങൾ നിറക്കാൻ വേണ്ടി കുഞ്ഞതിഥിക്ക് എന്ന തലക്കെട്ടോടെ ആണ് ഗോപികക്ക് ഒപ്പം ഉള്ള ചിത്രത്തിന് ഒപ്പം നിരഞ്ജൻ പങ്കുവെച്ചത്. ബികോം ബിരുദധാരിയായ നിരഞ്ജന്‍ തനിക്കു ലഭിച്ച ജോലി വേണ്ടെന്ന് വെച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

അന്ന് പലരും കുറ്റപെടുത്തിയെങ്കിലും തന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് കാലം തെളിയിച്ചു. അഭിനയ രംഗത്ത് മികച്ച വേഷങ്ങൾ നിരഞ്ജനെ തേടിയെത്തി. രാത്രിമഴയിലെ സുധിയായും, മൂന്നുമണിയിലെ രവിയായും ഏറ്റവും ഒടുവിൽ പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ ആയും നിരഞ്ജൻ തന്റെ കഴിവ് തെളിയിച്ചു. ഇന്നിപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിരഞ്ജൻ.