Malayali Live
Always Online, Always Live

ആത്മ.ഹത്യാ ചെയ്യാൻ തോന്നിയിരുന്നു; അനിയനെ ഓർത്തപ്പോൾ ചെയ്തില്ല; സനുഷയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമ ലോകം..!!

8,194

1998 ൽ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്ന താരമാണ് നടി സനുഷ. സിനിമാ ലോകത്തെത്തിയിട്ട് 22 വർഷത്തോളമായി ഈ കാലയളവിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. കാഴ്ച സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, സക്കറിയായുടെ ഗർഭിണികളിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ അവാർഡും സൈമ അവനെടും ലഭിച്ച താരം ആണ് സനുഷ.

കൊറോണ കാലത്ത് തനിക്ക് വിഷാദരോഗം വന്നതിനെ കുറിച്ചാണ് താരം ഇപ്പോൾ യൂട്യൂബ് ചാനലിൽ മനസ്സ് തുറന്നത്. ”കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു വ്യക്തിപരമായും തൊഴിൽപരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നുവെന്ന് സനൂഷ പറയുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു.

പക്ഷേ ആ അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ പാനിക്ക് അറ്റാക്ക് എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താല്പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മ..ഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നുവെന്നും സനൂഷ പറയുന്നു. വീട്ടിൽ പറയാൻ പേടിയായിരുന്നു.

സൈക്കോളജിസ്റ്റിനിയോ സൈക്കാർട്ടിസ്റ്റിനിയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. അത്തരം ആശങ്കകൾ ഉണ്ടായിരുന്നതിനാൻ വീട്ടിൽ ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിർത്തിയൊരു ഘടകം അവനാണ്.

ഞാൻ പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മ..ഹത്യ ചെയ്യണമെന്ന പ്രേരണയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. ഡോക്ടറെ കണ്ട ശേഷം മരുന്നുകൾ കഴിച്ചുതുടങ്ങി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്നങ്ങളൊന്നുമില്ല ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളിൽ അതൊന്നും നമുക്ക് ആരോടും പറയാൻ കഴിയില്ല.