Malayali Live
Always Online, Always Live

സാന്ത്വനം വീട്ടിലും അടിയും വഴക്കും തുടങ്ങി; ഹരിയും ബാലനും നേർക്കുനേർ..!!

3,798

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.

കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

സ്നേഹത്തിന്റെ തണലിൽ വാഴുന്ന സഹോദരങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പുത്തൻ വഴിത്തിരുവകൾ ആണ് ഉണ്ടായിരിക്കുന്നത്. തങ്ങൾക്കും ഒരു കുഞ്ഞു വേണം എന്നുള്ള മോഹം വർഷങ്ങൾക്കു ശേഷം ബാലനിലും ദേവിയിലുമുണ്ട്. അതുപോലെ തന്നെ ഒരു ജോലിക്ക് പോകണം എന്നുള്ള ആഗ്രഹം ആണ് അപർണ്ണക്ക്.

പോക്കറ്റ് മണിക്ക് ക്യാഷ് വേണം അതുപോലെ വീട്ടിൽ ഇരുന്നു ബോർ അടിച്ചു ഇതെല്ലാം ആണ് അപ്പു വിന്റെ ജോലി മോഹത്തിന് പിന്നിൽ. എന്നാൽ പഠിച്ച സർട്ടിഫിക്കറ്റ് എല്ലാം വീട്ടിൽ ആയിപോയി. വീട്ടിൽ പോയി അതെടുക്കാൻ മോഹിച്ചപ്പോൾ ബാലനും ദേവിയും വിലക്കി. എന്നാൽ.

ഇരുവരുടെയും വിലക്കുകൾ മറികടന്ന് ഹരിയുടെ സമ്മതം വാങ്ങി സ്വന്തം വീട്ടിൽ പോയ അപ്പുവിന് സ്നേഹം കൊണ്ടും ലാളനകൊണ്ടും അമ്മ അംബിക മൂടി എന്ന് വേണം പറയാൻ. എന്നാൽ എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അച്ഛൻ തമ്പി എത്തുന്നത്.

സർട്ടിഫിക്കറ്റ് വാങ്ങി കീറി കളയുകയും അമ്മ മകൾക്കു നൽകിയ ബാഗ് തമ്പി പരിശോധിക്കുന്നതിൽ കൂടി അപ്പുവിന്റെ ബാഗിൽ നിന്നും സ്വർണ്ണം കണ്ടെത്തി. ഇത് മോഷ്ടിക്കാനാണ് അപ്പു എത്തിയത് എന്ന് തമ്പി വാദിച്ചു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയ തമ്പി വഴിയിൽ വെച്ച് ബാലനെ കാണുകയും ശകാരിക്കുകയും ചെയ്യുന്നു.

ഹരിയും അപ്പുവും ചേർന്ന് സ്വർണ്ണം അടക്കം കൈക്കലാക്കാൻ എത്തിയത് ആണെന്ന് തമ്പി പറഞ്ഞപ്പോൾ അതിനായി പറഞ്ഞു വിട്ടത് ബാലൻ കൂടിയാണ് എന്ന് പറഞ്ഞപ്പോൾ മനസ്സ് തകർന്നുപോയി ബാലന്റെ. തുടർന്ന് രാത്രി വീട്ടിൽ എത്തിയ ബാലൻ കണക്കിന് ശകാരിക്കുകയാണ് ഹരിയെ.

ഉത്തരം മുട്ടി നിന്നുപോയി ഹരിയും. എന്നാൽ അപ്പു പറയുന്നു താൻ തന്റെ ഭർത്താവിനോട് പറഞ്ഞിട്ട് ആണ് പോയതെന്ന്. ഇതോടുകൂടി മക്കളെ പോലെ വളർത്തിയ തന്റെ അനുജന്മാർ തനിക്ക് എതിരെ ആകുന്നു എന്നുള്ള ഭയം മുഴുവൻ കാണാം ബാലന്റെ മുഖത്ത്.