Malayali Live
Always Online, Always Live

അപമാനങ്ങൾ സഹിക്കുന്ന വീട്ടമ്മയിൽ നിന്നും മാറി സുമിത്ര; കുടുംബ വിളക്കിലെ പുത്തൻ ട്വിസ്റ്റുകൾ..!!

4,220

ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ പോലും മൗനമായി നിൽക്കുന്ന വീട്ടമ്മയാണ് കുടുംബ വിളക്കിലെ സുമിത്ര എന്ന് സോഷ്യൽ മീഡിയയിൽ കുറച്ചു കാലങ്ങൾക്ക് മുന്നേ ട്രോളുകൾ എത്തി എങ്കിൽ കൂടിയും കാലം മാറുന്നതിന് അനുസരിച്ചു വമ്പൻ ട്വിസ്റ്റുകൾ ആണ് സീരിയലിൽ നടക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന് വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്.

തിങ്കൾ മുതൽ ശനി വരെ രാത്രി 8 മണിക്ക് ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. മഞ്ജു ധർമൻ ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവ് ആളാണ് കേന്ദ്രകഥാപാത്രം സുമിത്രയുടെ വേഷത്തിൽ എത്തുന്നത്. കെ കെ മേനോൻ ആണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥിന്റെ വേഷത്തിൽ എത്തുന്നത്. മുപ്പതു വർഷത്തോട് അടുക്കുന്ന ദാമ്പത്യ ജീവിതം ഐ ഇരുവരും തമ്മിൽ ഉണ്ട്. മൂന്നു മക്കൾ ആണ് ആണ് ഉള്ളത്.

kudumba vilakku

മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ ആനന്ദ് നാരായൺ ആണ്. രണ്ടാമത്തെ മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതളിന്റെ വേഷത്തിൽ എത്തുന്നത് അമൃത നായർ ആണ്. മൂത്ത മകൻ അനിരുദ്ധിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. വമ്പൻ താര നിരയിൽ എത്തുന്ന കുടുംബ വിളക്ക് സീരിയലിൽ നെഗറ്റീവ് ഷെയിഡ് ഉള്ള സിദ്ധാർത്ഥിന്റെ കാമുകിയായ വേദികയായി എത്തുന്നത് ശരണ്യ ആനന്ദ് ആണ്.

സിദ്ധാർത്ഥിന് വിവാഹിതയായ ഒരു മകൻ കൂടി ഉള്ള വേദികയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം. അതുപോലെ തന്നെ വേദികക്കും നിലവിൽ ഉള്ള ഭർത്താവ് സമ്പത്തിനെ ഒഴുവാക്കി സിദ്ധാർത്ഥിനെ സ്വന്തം ആക്കണം. സുമിത്രക്ക് ഇരുവരും തമ്മിൽ ഉള്ള ബന്ധം അറിയാം എങ്കിൽ കൂടിയും മൗനം ആയിരുന്നു മറുപടികൾ പലതും. എന്നാൽ ഇപ്പോൾ കഥയിൽ കൂടുതൽ ട്വിസ്റ്റുകൾ കൊണ്ട് വന്നിരിക്കുകയാണ്. ആദ്യം നെഗറ്റീവ് ഷെയിഡിൽ നിന്ന അനന്യ എന്ന സുമിത്രയുടെ മരുമകൾ വേഷം ചെയ്ത ആതിര ഇപ്പോൾ സുമിത്രയുടെ പക്ഷത്തേക്ക് എത്തി.

അതുപോലെ തന്നെ രണ്ടാം മകൻ ആയ പ്രതീഷും അമ്മക്ക് പിന്തുണയായി ആണ് നിൽക്കുന്നത്. ഇളയ മകൾ ശീതളിനെ തനിക്ക് ഒപ്പം ചേർക്കാൻ ഉള്ള പദ്ധതികൾ ആണ് വേദിക ഒരുക്കിയ നീക്കം പാളിയതോടെ ഇപ്പോൾ സിദ്ധാർത്ഥിനെ മുൻ നിർത്തി വേദികയും വേദിക ഒരുക്കന്ന പണികൾ നിഷ്പ്രയാസം തകർക്കുന്ന സുമിത്രയുടെ ചടുല നീക്കങ്ങളും കൂടി ആയപ്പോൾ അവിഹിത പരമ്പര എന്നതിൽ നിന്നും ഏറെ മാറിക്കഴിഞ്ഞു 220 എപ്പിസോഡുകൾക്ക് എത്തുമ്പോൾ കുടുംബ വിളക്ക്.