സാന്ത്വനം സീരിയലിലെ സാവിത്രി ചില്ലറക്കാരിയല്ല; ബാഹുബലിയിൽ കസറി, ആത്മസഖിയിൽ നായികയായി; ദിവ്യ ബിനു ആരാണെന്ന് അറിയാമോ..!!
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സാന്ത്വനം സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.
കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. അതുകൊണ്ടു ഒക്കെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു സാന്ത്വനം സീരിയൽ. ഒട്ടേറെ വില്ലത്തരങ്ങൾ ഉള്ള സാവിത്രി എന്ന കഥാപാത്രത്തിലേക്ക് പ്രേക്ഷക ശ്രദ്ധ നേടിയത് വളരെ പെട്ടന്ന് ആയിരുന്നു.
സാവിത്രി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്ന നടി ദിവ്യ ബിനു മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആണ്. ആത്മസഖി എന്ന സീരിയലിലെ രണ്ടാമത്തെ നന്ദിത. ആത്മസഖിയിൽ നായിക ആയി അവതരിച്ച ദിവ്യ സാന്ത്വനത്തിൽ എത്തുമ്പോൾ കിടിലൻ വില്ലത്തി ആണെന്ന് പറയാം.
ഗർഭിണി ആയപ്പോൾ ആത്മസഖിയിൽ നിന്നും അവന്തിക മോഹൻ പിന്മാറിയപ്പോൾ ആണ് ആ കഥാപാത്രം ചെയ്യാൻ അണിയറ പ്രവർത്തകർ ദിവ്യയെ സമീപിച്ചത്. അവന്തിക മോഹൻ എന്ന താരം ചെയ്തു ഫലിപ്പിച്ച കഥാപാത്രം ചെയ്യാൻ താൻ എത്തിയാൽ ആരും അംഗീകരിക്കില്ല എന്ന് ദിവ്യക് നന്നായി അറിമായിരുന്നു. കാരണം അവന്തികയുമായി സാമ്യപ്പെടുത്താൻ കഴിയുന്ന ഒരാൾ ആയിരുന്നില്ല ദിവ്യ.
എന്നാൽ അധികം ആർക്കും അറിയാത്ത മറ്റൊരു രഹസ്യം എന്താണ് എന്ന് വെച്ചാൽ ആത്മസഖിയിൽ അവന്തികക്ക് നാനൂറാം എപ്പിസോഡ് വരെ ശബ്ദം കൊടുത്തത് ദിവ്യ ആയിരുന്നു എന്നുള്ളത് ആയിരുന്നു. ആത്മസഖിയുടെ അണിയറ പ്രവർത്തകരെ സംബന്ധിച്ച് ക്ലൈമാക്സിൽ എത്തിയ സീരിയൽ നായിക കഥാപാത്രം ഏറ്റവും നന്നായി അറിയാവുന്ന ആൾ ദിവ്യയ്യും. അങ്ങനെ ആയിരുന്നു ദിവ്യ നായികയായി എത്തുന്നത്.
ദിവ്യ നോ പറഞ്ഞു എങ്കിൽ കൂടിയും അവസാനം ആ വേഷം ചെയ്യാൻ ദിവ്യ തയ്യാറാവുക ആയിരുന്നു. ഒരിക്കൽ ദിവ്യയുടെ മകൻ പോലും ചോദിച്ചു. എന്താണ് അമ്മ ആ ചേച്ചിയുടെ വേഷം ചെയ്യുന്നത് എന്ന്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ദിവ്യ ബാഹുബലി മലയാളം പതിപ്പിൽ ശിവകാമി ദേവിക്ക് ശബ്ദം നൽകിയത്.