Malayali Live
Always Online, Always Live

6 പേർക്ക് കോവിഡ്; ബിഗ് ബോസ് മലയാളം നിർത്തേണ്ടി വരും; റിപ്പോർട്ട് ഇങ്ങനെ..!!

109,527

മായാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം നിർത്തുന്നു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യൻ മുഴുവൻ കോവിഡ് മഹാമാരി ശക്തമായി തുടരുമ്പോൾ ബിഗ് ബോസ് മലയാളം മാത്രമാണ് ഇതൊന്നും കൂസാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് ഇതിന് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമ്പോൾ ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ക്രൂവിൽ 6 പേർക്ക് കൊറോണ പോസിറ്റീവ് ആയി എന്നുള്ള റിപ്പോർട്ട് യൂട്യൂബ് ചാനൽ പുറത്തു വിട്ടിരിക്കുന്നത്.

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തമിഴ് നാട് ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ ചെന്നൈയിൽ ആണ് ഷോ നടക്കുന്നത്. ഇത് നിർത്തണം എന്നും നിർത്താൻ ഉള്ള നടപടി ക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ് എന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.

അതെ സമയം കൊറോണ മൂലം ഷോ 14 ദിവസത്തേക്ക് കൂടി നീട്ടുന്ന ചെയ്തിട്ടുള്ളത്. ഇന്നലെ രമ്യ പണിക്കർ ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ട് ആയിരുന്നു. അതുപോലെ തന്നെ സൂര്യ ഇന്ന് പുറത്തേക്ക് പോകും എന്നാണ് ടീസറുകൾ സൂചന നൽകുന്നത്.

10 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. അതിൽ 6 പേര് ആണ് നോമിനേറ്റ് ചെയ്തു എലിമിനേഷനിൽ വന്നത്. മണിക്കുട്ടൻ , സായി വിഷ്ണു , റംസാൻ , റിതു മന്ത്ര , സൂര്യ , രമ്യ പണിക്കർ എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച എലിമിനേഷൻ നടന്നില്ല. കൂടാതെ അതെ ആളുകൾ തന്നെ ആണ് ഈ ആഴ്ച എലിമിനേഷനിൽ എത്തിയത്.

ബിഗ് ബോസ് ആരാധകർ പ്രതീക്ഷിച്ചത് പോലെ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് രമ്യക്ക് തന്നെ ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി എത്തി. ഒരിക്കൽ പുറത്തേക്ക് പോയി തുടർന്ന് വീണ്ടും അകത്തെത്തി പുറത്തേക്കു പോകുന്ന ആൾ ആണ് രമ്യ പണിക്കർ. അതെ സമയം ഇന്നത്തെ പ്രോമോ കാണിക്കുമ്പോൾ ആണ് സൂര്യ ഔട്ട് ആയതായി കാണിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ഫേക്ക് ആയിട്ടുള്ള മത്സരാർത്ഥി എന്ന് വിളി കേൾക്കുന്ന ആൾ ആണെങ്കിൽ കൂടിയും ബിഗ് ബോസ്സിൽ വീട്ടമ്മാർ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് സൂര്യയെ ആണ്. ടിമ്പൽ തിരിച്ചു വന്നതോടെ ആണ് സൂര്യയുടെ കാര്യം പരുങ്ങലിൽ ആയത് എന്ന് വേണം പറയാൻ.