Malayali Live
Always Online, Always Live

സാന്ത്വനത്തിലെ ശിവന്റെ ഭാര്യയെ കുറിച്ച് യഥാർത്ഥ ഭാര്യ പറഞ്ഞത് കേട്ടോ; അത് കലക്കി എന്നും ആരാധകരും..!!

4,492

ഇന്ന് മലയാളം പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. അതിനുള്ള കാരണം ശിവനും അഞ്ജലിയും ആണ്. അത്രയേറെ ആരാധകർ ആണ് ആ കഥാപാത്രങ്ങൾക്ക് ഉള്ളതും. സജിൻ ആണ് ശിവൻ ആയി എത്തുന്നത്. മലയാളം നടി ഷഫനയുടെ ഭർത്താവ് ആണ് സജിൻ. മോഹൻലാൽ ചിത്രം ബാലേട്ടനിൽ മകൾ ആയി എത്തിയ ഗോപിക അനിൽ ആണ് അഞ്ജലി ആയി എത്തുന്നത്.

ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ കാണാൻ വീട്ടമ്മമാർ മാത്രം അല്ല യുവാക്കൾ അടക്കം ഹരമായി മാറി കഴിഞ്ഞു. സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. ആൺ പെൺ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലും പുറത്തും ഇവർക്കുള്ളത്.

ശിവനായി സജിനും അഞ്ജലിയായി ഗോപികയുമായി പരമ്പരയിൽ വേഷമിടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ കുടുംബ വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സീരിയലിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അടി ആണെങ്കിലും പുറത്തു നല്ല സുഹൃത്തുക്കൾ ആണ് എല്ലാവരും.

ഇപ്പോൾ സജിന്റെ ഭാര്യ ഷഫ്‌ന പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സജിനും ഷഫ്‌നയും സാന്ത്വനം കുടുംബവുമായി പുറത്തു പോയപ്പോൾ എടുത്ത ചിത്രമാണ് ഷഫ്‌ന പങ്കുവെച്ചത്. സജിനും ഭാര്യ ഷഫ്‌നയും ഗോപികയും രാജീവ് പരമേശ്വറും ശ്യാമും ഡിന്നർ കഴിക്കാൻ ട്രിവാൻഡ്രത്തെ ഓ ബൈ താമര ഹോട്ടെലിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണിത്. ഇവർ എല്ലാവരും കൂടി നിൽക്കുന്ന ചിത്രവും , ഷഫ്നയും ഗോപികയും മാത്രം നിൽക്കുന്ന ചിത്രവും ഷഫ്‌ന പങ്കു വെച്ചു.

അതിൽ ഗോപികയുടെ കൂടെ ഉള്ള ചിത്രത്തിന് ഷഫ്‌ന നൽകിയ ക്യാപ്‌ഷൻ ആണ് ശ്രദ്ധേയം. ഇത് എന്റെ സഹോദരി ആണെന്നും ഇവൾക്ക് വേണ്ടി ഞാൻ വാളെടുക്കും എന്നുമാണ് ഷഫ്‌ന കുറിച്ചത്. സജിന്റെ സീരിയലിലെ ഭാര്യ ഗോപികയും യഥാർത്ഥ ഭാര്യ ഷഫ്‌നയും ഇത്രയും അടുത്ത സുഹൃത്തുക്കൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതേ ചിത്രങ്ങൾ തന്നെ ഗോപികയും തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചിട്ടുണ്ട്.

തന്റെ സഹോദരി എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഗോപികയും ഷഫ്‌നയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഷഫ്‌ന നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സജിനെ വിവാഹം കഴിച്ച ശേഷം സജിന്റെ കൂടെ എന്നും ലൊക്കേഷനിൽ എത്താറുള്ള ഷഫ്‌ന അവിടെ വെച്ചാണ് ഗോപികയെ പരിചയപ്പെടുന്നതും അടുക്കുന്നതും. അങ്ങനെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കൾ ആകുന്നത്. ഏകദേശ മുഖസാദൃശ്യമുള്ള ഇരുവരേയും കാണാനും സഹോദരിമാരെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നു.