Malayali Live
Always Online, Always Live

എന്റെ സ്വകാര്യ ഭാഗങ്ങൾ ഇൻബോക്സിൽ ചോദിക്കുന്നവരുണ്ട്; എന്റെ ശരീരം കാണിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല, കുടുംബത്തിനില്ല; സാധിക വേണുഗോപാൽ പറയുന്നു..!!

3,800

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.

എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു. പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. ഇപ്പോൾ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. താരം പറയുന്നത് ഇങ്ങനെ.

എന്റെ ശരീരം തുറന്നുകാണിക്കണോ വേണ്ടയോ എന്നൊക്കെ എന്റെ തീരുമാനമാണ്. ബോൾഡ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്റെ ഇഷ്ടമാണ്. അത് കണ്ട് കുരുപൊട്ടുന്ന ചില ആൾക്കാർ പറഞ്ഞു നടക്കും സിനിമയിൽ അവസരം കിട്ടാൻ വേണ്ടി തുണിയഴിച്ച് ഫോട്ടോയെടുത്തുവെന്ന്. ഇവർക്കൊക്കെ എന്തിന്റെ അസുഖമാണ്. ഞാൻ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും ചെയ്തതാകട്ടെ വീട്ടമ്മമാരുടെ റോളുകൾ. എന്റെ ഫോട്ടോകണ്ടിട്ട് എനിക്കെങ്ങനെ അവസരം കിട്ടും.

എനിക്ക് നന്നായി അഭിനയിക്കാൻ കഴിവുണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുണ്ടെങ്കിൽ അവസരങ്ങൾ കിട്ടും. ഒരാൾ ഏതു വസ്ത്രം ധരിക്കണം എങ്ങനെ ഇരിക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അയാൾ ഏത് വേഷത്തിലാണ് കംഫർട്ട് ആവുക അതല്ലേ അദ്ദേഹത്തിന് ധരിക്കാൻ പറ്റും. അവിടെ മറ്റുള്ളവർ അദ്ദേഹത്തിന്റെ അവകാശത്തിൽ കൈകടത്തുന്നത് ശരിയല്ല.

ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് എതിരെ സദാചാര കമന്റുകൾ രേഖപ്പെടുത്തുന്നു അവരോട് പുച്ഛം മാത്രമേ ഉള്ളൂ. അത് ഞാൻ മൈൻഡ് ചെയ്യാറില്ല. ഇവർക്ക് പുരോഗമനം ഇല്ല എന്നു മാത്രമേ പറയാനുള്ളൂ. പൗരാണിക ദൈവങ്ങളെ ആരാധിക്കുന്നതിൽ ഇവർക്ക് പ്രശ്‌നമില്ല. ചില ദേവതകളുടെ നഗ്‌ന വിഗ്രഹങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

അതിനെ ആരാധിക്കുന്നതിൽ തെറ്റ് കാണാത്ത ഇവർ വേഷങ്ങൾ ധരിക്കുന്നതിൽ ആണ് സദാചാരം പൊട്ടി മുളക്കുന്നത്. എന്റെ ശരീരം തുറന്നു കാണിക്കുന്നതിൽ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്നവുമില്ല. പിന്നെ ബാക്കി ഉള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഒരുകൂട്ടർ പറയുന്നുണ്ട് എന്റെ ഫോട്ടോകൾ പലരെയും വഴിതെറ്റിക്കുന്നുണ്ടെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്പങ്ങൾ നമ്മൾ ആരാധിക്കുന്നവരാണ്.

ആ ശില്പങ്ങളെല്ലാം നഗ്ന.തയും സെ.ക്‌സ് പോസ്റ്റേസുമെല്ലാമാണ് കാണിക്കുന്നത്. അതാർക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു. എന്നാൽ സാധാരണ മനുഷ്യർ അതിനെ കുറിച്ച് തുറന്നു പറഞ്ഞാൽ അവരെ പലപേരുമിട്ടും വിളിക്കും. ഇതിനെകുറിച്ച് തുറന്നു സംസാരിക്കാൻ മടികാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചിതമായി തോന്നിപ്പിക്കുന്നതും. ഞാൻ ഒരു ഇന്ത്യൻ പൗരനാണ് ഇവിടെ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എങ്ങനെ ഇരിക്കണം ഏത് രീതിയിൽ ജീവിക്കണം എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്.

എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യും. അത് ലൈക്ക് കൂട്ടാനോ വൈറൽ ആകാനോ ഒന്നുമല്ല. എന്റെ ഫോട്ടോകൾക്ക് വന്ന കമന്റ് രേഖപ്പെടുത്തുന്നവർ സ്വകാര്യമായി ഇൻബോക്‌സിൽ വന്നു സ്വകാര്യഭാഗം ചോദിക്കുന്ന വരാണ്. ഞാൻ പലപ്പോഴും ഇൻബോക്‌സിലെ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പങ്കുവയ്ക്കാറുണ്ട്.

അതിനെയും സ്വാഗതം ചെയ്യുന്നവരുണ്ട്. അതെന്റെ അവകാശമാണ് എന്റെ തീരുമാനമാണെന്നും അത് ആണായാലും പെണ്ണായാലും വസ്ത്രവും ശരീരവും അവന്റെ മാത്രം അവകാശമാണെന്നും താരം പറയുന്നു. അതേ സമയം വിവാഹ മോചനത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. 2015 ൽ ആയിരുന്നു വിവാഹം. 2018 ൽ വേർപിരിഞ്ഞു. എന്റെ തീരുമാനമായിരുന്നു വിവാഹമോചനം വേണമെന്നത്. പരസ്പരം മനസിലാക്കി പോവാൻ കഴിയുന്നില്ലെങ്കിൽ പിരിയണം.

ഒരു സമാധാനമില്ലാതെ മറ്റൊരു ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാൻ സാധിക്കണം. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളർത്തിയത് പേടിക്കാതെയാണ്. അച്ഛൻ വേണുഗോപാൽ സിനിമയിൽ കെഎസ് സേതുമാധവൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.

ഒരുപാട് വർഷങ്ങൾക്ക് ശേഷം അച്ഛൻ ഇപ്പോൾ തിരക്കഥകൾ എഴുതുന്നുണ്ട്. അച്ഛന്റെ സിനിമയിൽ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.? അമ്മ രേണുകാ ദേവി താളവട്ടം കാതോട് കാതോരം തുടങ്ങി ഇരുപത്തഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അനിയൻ വിഷ്ണു ബംംഗളൂരുവിൽ ജോലി ചെയ്യുന്നുവെന്നും സാധിക വ്യക്തമാക്കി.

സിനിമാരംഗത്തും സീരിയൽ രംഗത്തും സജീവമാണ് സാധിക. അനേകം ടെലിവിഷൻ ഷോകളിൽ അവതാരകയായും പല പരസ്യങ്ങളിലെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിൽ ആണ് താരം കൂടുതൽ ശ്രദ്ധേയായി മാറിയത്.