Malayali Live
Always Online, Always Live

പ്രണയം വിവാഹത്തിലേക്ക്; റോഷ്‌നയുടെയും കിച്ചുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം..!!

3,699

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നടി റോഷ്‌നയുടെയും തിരക്കഥാകൃത്തും നടനുമായ കിച്ചു റ്റെല്ലാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ കാലം ആയി ഉള്ള സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ആണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമമാതാ പള്ളിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സല്ലു, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൽ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു.

പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.