ബിഗ് ബോസ്സിൽ പ്രണയം പൂക്കുന്നു; മണികുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി മണികുട്ടനും ഋതു മന്ത്രയും; പ്രണയ നിമിഷങ്ങൾ ഇങ്ങനെ..!!
ബിഗ് ബോസ് മലയാളം സീസൺ 1 ൽ പേർളി ശ്രീനിഷ് പ്രണയം മലയാളി പ്രേക്ഷകർ കണ്ടിരുന്നു. ഇന്ന് അവർ വിഹാഹിതർ ആണ് താനും. സീസൺ 1 ഉം രണ്ടും കഴിഞ്ഞു ഇപ്പോൾ മൂന്നിൽ എത്തി നിൽക്കുക ആണ്. മൂന്നാം സീസണിൽ രണ്ടാമതിനെ അപേക്ഷിച്ചു കൂടുതൽ അവിവാഹിതർ ഉള്ളത്. ആരൊക്കെ തമ്മിൽ പ്രണയത്തിൽ വീഴും എന്ന് അറിയാൻ ഉള്ള കാത്തിരിപ്പിൽ ആണ് ബിഗ് ബോസ് ആരാധകർ.
മണിക്കുട്ടനോട് ഉള്ള പ്രണയം നടക്കണം എന്ന മോഹവുമായി ആണ് എയിഞ്ചൽ തോമസ് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയപ്പോൾ പറഞ്ഞത് എന്നാൽ എയിഞ്ചൽ ഇപ്പോൾ അഡോണിക്ക് പുറകെ ആണ്. അതേ സമയം സമയം ബിഗ് ബോസ്സിൽ കൂടി വിവാഹം നടന്നാൽ അത് ഭാഗ്യം എന്ന് പറഞ്ഞു എത്തിയ ആൾ ആണ് മണികുട്ടനും അതുപോലെ തന്നെ ഋതു മന്ത്രയും. ഇരുവർക്കും ഇടയിൽ ഉള്ള പ്രണയ നിമിഷങ്ങൾ കഴിഞ്ഞ ദിവസത്തെ പ്രോമോ വീഡിയോ വഴി പ്രേക്ഷകർ കണ്ടിരുന്നു.
മണിക്കുട്ടൻ അനൂപ് ഋതു മന്ത്ര എന്നിവർ ചേർന്ന് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. മണിയുടെ നെഞ്ചിൽ ഋതു ഋതു ഋതു എന്ന് അടിക്കുന്നുണ്ട് എന്നാണ് അനൂപ് മണികുട്ടന്റെ ചങ്കിൽ തട്ടിക്കൊണ്ടു പറഞ്ഞത്. എങ്ങനെ എങ്കിലും ഇരുവരെയും പ്രണയത്തിൽ ആക്കാൻ ഉള്ള ശ്രമത്തിൽ ആണ് അനൂപ് ഉള്ളത് എന്ന് വ്യക്തമാണ്.
എന്നാൽ കഴിഞ്ഞ ദിവസം കാണിച്ച പ്രൊമോയിൽ ഗാനത്തിന് ഒപ്പം ചുവടുകൾ വെക്കുന്ന മണികുട്ടന്റേയും ഋതുവിന്റെയും നിമിഷങ്ങൾ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. മണിക്കുട്ടൻ ചേട്ടനെ പ്രണയിക്കാൻ യോഗ്യത ഉള്ള ഒട്ടേറെ ആളുകൾ പുറത്തുണ്ട് എന്നാണ് ഋതു അനൂപിനോടും മണികുട്ടനോടും പറയുന്നത്. എന്നാൽ ഇപ്പോൾ പ്രണയം കൊണ്ട് മണി അയവിറക്കുകയാണ് എന്ന് അനൂപ് പറയുന്നു.
മണികുട്ടന് ഇവിടെ നിന്നും ഒരാളെ സെറ്റ് ആക്കി തരാം എന്നാണ് ആയിരുന്നു ഋതു പറയുന്നത്. എന്നാൽ ഇത് എല്ലാ പെൺകുട്ടികളും പറയുന്നത് ആണെന്ന് മണിക്കുട്ടൻ പറയുന്നു. മുമ്പ് ഒരു ബിഗ് ബോസ് മത്സരത്തിൽ പ്രണയത്തോടെ മണികുട്ടനെ നോക്കി നിൽക്കുന്ന ഋതുവിന്റെ ഫോട്ടോ വൈറൽ ആയിരുന്നു. അന്ന് പ്രണയം തോന്നി എങ്കിൽ കൂടിയും മണിക്കുട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണിക്കുട്ടൻ ചോദിക്കുന്നത്.
ബെഡിൽ കിടക്കുമ്പോൾ നിന്നെ കാണാൻ ഇല്ല എന്ന് പറഞ്ഞു മണിക്കുട്ടൻ നിലത്തു കിടന്നു വരെ നിന്നെ നോക്കാറുണ്ട് എന്ന് അനൂപ് ഋതുവിനോട് പറയുന്നു. എന്നാൽ മണിക്കുട്ടൻ നല്ല മനുഷ്യനും നല്ല സുഹൃത്തും ആണെന്ന് ഋതു പറയുന്നു. ഋതുവിന് പൊക്കം കൂടുതൽ എന്ന് പറയാൻ ശ്രമിക്കുമ്പോൾ ഇരുവരും ചേർന്ന് പൊക്കം അളന്നു നോക്കുന്നുണ്ട്. പിന്നാലെ ഇരുവരും പ്രണയത്തിൽ ആണെന്ന് അനൂപ് വിളിച്ചു പറയുന്നുണ്ട്.
ബിഗ് ബോസ് എനിക്ക് വിവാഹം നടക്കാൻ പോകുന്നു എന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ ഇതെല്ലം ചെക്കന്റെ ഓവർ ആക്ടിങ് ആണെന്നും എനിക്ക് പ്രണയം ഒന്നും ഇല്ല എന്നും ഋതു പറയുന്നു. ഇവരുടെ പ്രണയ കഥ കേട്ടപ്പോൾ ഇതുവരെ ഉറങ്ങി കിടന്ന ബിഗ് ബോസ് എഴുനേറ്റു എന്ന് കളിയാക്കുന്നുണ്ട്. അമ്മയും അച്ഛനും പറഞ്ഞ പോലെ ഒരു അപ്സരസിനെ ഒരു പെൺകുട്ടിയെ തനിക്ക് ലഭിച്ചു എന്ന് ക്യാമറക്ക് മുന്നിൽ മണിക്കുട്ടൻ പറയുന്നു.
ഋതുവിനെ വധു ആയി സ്വീകരിക്കാൻ തയ്യാറാണോ എന്ന് മണിക്കുട്ടനോട് അനൂപ് ചോദിക്കുമ്പോൾ ഉം എന്നാണ് മണിക്കുട്ടൻ പറയുന്നു. എന്നാൽ ഇല്ല എന്നുള്ള മറുപടി ആണ് ഋതു നൽകുന്നത്. ഇത് വേഗം വൈറൽ ആക്കാൻ ആയിരുന്നു മൂവരും അവസാനം പറയുന്നത്.