മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോയുടെ മൂന്നാം സീസൺ ആരംഭിക്കുന്നു എന്നുള്ള വീഡിയോ മോഹൻലാൽ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മൂന്നാം സീസണിലും അവതാരകൻ മോഹൻലാൽ തന്നെ ആണ് എന്ന് ഇതിൽ നിന്നും ഉറപ്പായി.
സ്റ്റാർ സിംഗറിന്റെ ലോഞ്ചിങ് വേദിയിൽ ടോവിനോ തോമസ് ആണ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ലോഗോ പ്രകാശനം നടത്തിയത്. ആദ്യ സീസണിൽ തരികിട സാബു ആയിരുന്നു വിജയി ആയി എത്തിയത്. രണ്ടാം സ്ഥാനാണ് പേർളി മാണിയും ആയിരുന്നു. എന്നാൽ രണ്ടാം സീസൺ കൊറോണ വന്നത് കൊണ്ട് പാതി വഴിയിൽ നിർത്തുക ആയിരുന്നു. ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കിയത് ഡോക്ടർ രജിത് കുമാർ ആയിരുന്നു.
ഇപ്പോഴിതാ മൂന്നാം സീസൺ എത്തുമ്പോൾ ഔദ്യോഗികമായി ആരൊക്കെ എത്തും എന്നുള്ള വിവരങ്ങൾ എത്തിയിട്ടില്ല എങ്കിൽ കൂടിയും ബിഗ് ബോസ് ഗ്രൂപ്പുകളിൽ സീസൺ 3 യെ കുറിച്ച് ഉള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാഗം ആയി ആണ് നിരവധി ആളുകളുടെ പേരുകൾ ആണ് പല ഗ്രൂപ്പുകളിലും ചർച്ച ആകുന്നത്. അതിന്റെ ഒപ്പം ആണ് മലയാളത്തിന്റെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി എത്തും എന്ന വാർത്തകൾ എത്തിയത്.
എന്നാൽ താരം തന്നെ ഈ വാർത്തയെ കുറിച്ച് പ്രതികരണം നടത്തിയത്. നിരവധി യൂട്യൂബ് ചാനലുകൾ റിമി ടോമി എത്തും എന്ന റിപ്പോർട്ട് നൽകിയത്. മീശ മാധവൻ എന്ന ചിത്രത്തിൽ പാട്ടുപാടി ആണ് റിമി ടോമി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും നായിക ആയും ഒക്കെ റിമി ടോമി ജനമനസുകളിൽ എത്തി. റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും അതോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടി ഒന്നും ഒന്നും മൂന്നിന്റെ അവതാരകയും റിമി ആണ്.
കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു വർഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. ലോക്ക് ഡൌൺ കാലത്തിൽ വീട്ടിൽ നിന്നും പാചക പരീക്ഷണങ്ങൾ നടത്തിയും ഡാൻസ് കളിച്ചും റിമി വേറെ ലെവൽ ആയിരുന്നു.
ഇതൊക്കെ മുൻ നിർത്തി ആയിരുന്നു റിമി ബിഗ് ബോസ്സിൽ എത്തും എന്നുള്ള വാർത്ത എത്തിയത്. എന്നാൽ ഈ വാർത്തയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ആയിരുന്നു റിമി എത്തിയത്. പോസ്റ്റിൽ റിമി ടോമി കുറിച്ചത് ഇങ്ങനെ ആയിരുന്നു.. എന്തിനാണ് ഇത്തരത്തിൽ ഉള്ള വ്യാജ വാർത്തകൾ ആളുകൾ പ്രചരിപ്പിക്കുന്നത്.. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടോ എന്ന്. ഇല്ല എന്ന് എവിടെ പറഞ്ഞാൽ കാര്യങ്ങൾ കഴിഞ്ഞല്ലോ.. വ്യാജ വാർത്തകളെ തരണം ചെയ്യാൻ ഇതേ ഒരു വഴി ഉള്ളൂ.. ഇങ്ങനെ ആയിരുന്നു റിമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയുമായി എത്തിയത്. റിപ്പോർട്ട് ചെയ്യൂ എന്നാണ് ഒരാൾ കുറിച്ചത്. റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ് എനിക്ക് അതിനെ നേരം കാണൂ എന്ന് റിമി പറയുന്നു. റിമി ടോമിയുടെ യൂട്യൂബ് വീഡിയോ നിമിഷം നേരം കൊണ്ട് ഒന്നര ലക്ഷം ആളുകൾ ആണ് കണ്ടത്. ഇതുകൊണ്ടു തന്നെ ആയിരിക്കും താരത്തിന്റെ അത്തരത്തിൽ ഉള്ള പ്രതികരണം.