തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങിയ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള സൗജന്യ റേഷൻ വാങ്ങാൻ പോകുമ്പോൾ ചുവടെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക. സാധാരണ ലഭിക്കുന്ന സർക്കാർ റേഷന് പുറമെയാണ് പി.എം.ജി.കെ.എ.വൈ വഴി ഉള്ള സൗജന്യ റേഷൻ ലഭിക്കുക.ഏറ്റവും പ്രധാന കാര്യം റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണും കൊണ്ട് വന്നാൽ മാത്രമേ റേഷൻ ലഭിക്കുകയുള്ളു.
റേഷൻ സാധനങ്ങൾ വിതരണം ചെയ്യണമെങ്കിൽ റേഷൻകാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ ടി പി ആവശ്യമാണ്. ഇതിനായി സന്നദ്ധ പ്രവർത്തകരെ അനുവദിക്കുന്നതല്ല.
എ.എ.വൈ അഥവാ മഞ്ഞ കാർഡ്,പി.എച്ച്.എച്ച് കാർഡ് അഥവാ പിങ്ക് നിറത്തിലുള്ള കാർഡ് എന്നിവക്ക് പി.എം.ജി.കെ.എ.വൈ പ്രകാരം ആളൊന്നിന് 5 കിലോ അരി വീതമാണ് ലഭിക്കുക. സൗജന്യ റേഷൻ ലഭിക്കുന്നത് ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിലാണ്. സാധാരണ ലഭിക്കുന്ന റേഷന് പുറമെയാണ് ഇതും കൂടി ലഭിക്കുക.
ആളൊന്നിന് 5 കിലോഗ്രാം വീതം ലഭിച്ചില്ല എങ്കിൽ ചോദിച്ചു വാങ്ങണം എന്നും നിർദേശം ഉണ്ട്.നിർദേശങ്ങൾ കൃത്യമായി പാലിക്കാതെ ഉള്ള റേഷൻ വിതരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ നിർദേശം ഉണ്ട്. എന്നാൽ നീല കാർഡുടമകൾ അഥവാ പൊതു വിഭാഗം കാർഡുടമകൾക്ക് റേഷൻ ഉണ്ടായിരിക്കുന്നതല്ല. അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക. ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു.