പ്രതിശ്രുത വരൻ വഞ്ചിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസി ഒരു കായിക പ്രതിഭയായിരുന്നു. സ്കൂൾ തലം മുതൽ കായിക മേഖലയിൽ നിന്നും ഒരുപാട് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വിദ്യാർത്ഥിനി കൂടിയാണ് റംസി. കൊല്ലം എസ് എൻ വിമൻസ് കോളേജിൽ പഠിക്കുമ്പോൾ വിവിധ കായിക മത്സരങ്ങൾ പങ്കെടുത്ത റംസി ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്.
സോഫ്റ്റ് ബോൾ , ഹാൻഡ് ബോൾ സംസ്ഥാന തലങ്ങൾ പങ്കെടുത്തിട്ടുണ്ട്. പവർ ലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി മെഡലും നേടിയിട്ടുണ്ട്. ആറു മാസം ദിവസ വേദന അടിസ്ഥാനത്തിൽ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തു എന്നാണ് വിവരം. റംസിയും ഹാരിഷും പഠന കാലം മുതലേ പ്രണയത്തിൽ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ അറിയുകയും പ്രായപൂർത്തി ആകാത്തത് കൊണ്ട് വിവാഹം നീട്ടിവെക്കുക്കയും ആയിരുന്നു. ഹാരീഷിന് ജോലി ലഭിക്കാത്തതിന്റെ മുറക്ക് വിവാഹം നടത്താൻ ആയിരുന്നു തീരുമാനം. ഇതിന്റെ ധാരണയിൽ ഇരു കുടുംബവും ചേർന്ന് വളയിടൽ ചടങ്ങു നടത്തുകയും ചെയ്തിരുന്നു. സ്വർണ്ണവും പണവും നൽകി ഹാരീഷിന് ബിസിനെസ്സ് തുടങ്ങാൻ റംസിയുടെ കുടുംബവും സഹായിച്ചു.
പിന്നീട് വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഹാരീഷ് ഒഴിഞ്ഞു മാറുക ആയിരുന്നു. ഇതോടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടക്കുകയും ചെയ്തു. എന്നാൽ ഹാരീഷിന് മറ്റൊരു വിവാഹ ആലോചന വന്നതോടെ റംസിയെ ഒഴിവാക്കാൻ ഉള്ള ശ്രമം നടത്തുക ആയിരുന്നു എന്ന് റംസിയുടെ കുടുംബം പറയുന്നു. അതെ സമയം റംസി ഹാരീഷിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന് റംസി പറഞ്ഞിരുന്നു.
റംസിയും ഹാരീഷും ഇതിനെ കുറിച്ച് സംസാരിച്ചു ഫോൺ സംഭാഷണത്തിന്റെ രേഖകൾ പോലീസ് ശേഖകരിക്കുകയും ചെയ്തു. റംസി ബ്ലേഡുകൊണ്ട് കൈ മുറിച്ചു ആത്മഹത്യക്ക് ഒടുവിൽ നടന്ന ഫോൺ സംഭാഷണത്തിന് ഇടയിൽ ശ്രമിക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിൽ കൂടി ഇതിന്റെ ചിത്രങ്ങൾ ഹാരീഷിന് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് ഹാരീഷിന്റെ ഉമ്മയെ റംസി വിളിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.