Malayali Live
Always Online, Always Live

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അമ്മയാകാൻ ഒരുങ്ങുന്നു; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

3,716

ഇന്ത്യൻ സിനിമയിൽ മാത്രമല്ല ഹോളിവുഡിൽ അടക്കം സാന്നിധ്യമായ താരം ആണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക കൂടി ആണ് സിനിമയിലും അതോടൊപ്പം വെബ് സീരിസിലടക്കം അഭിനയിച്ച പ്രിയങ്ക. തെന്നിന്ത്യൻ ലോകം കണ്ടെത്തിയ ഒരു താരമാണ് പ്രിയങ്കയും.

എന്നാൽ താരം തന്റെ സ്ഥിരയാർന്ന പ്രകടനം കാഴ്ച വെച്ചത് ബോളിവുഡിൽ ആയിരുന്നു. തുടർന്ന് ഹോളിവുഡ് ചിത്രത്തിന്റെ അടക്കം ഭാഗം ആകാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. പോപ്പ് ഗായകൻ നിക്കിനെ ആണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു തന്നെക്കാൾ 10 വയസു കുറവ് ഉള്ള നിക്കിനെ താരം വിവാഹം കഴിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത്. ലണ്ടനിൽ നിന്നുളള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രയങ്കയും നിക്കും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇതിന് മുൻപും ഇത്തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. അന്ന് പ്രതികരണവുമായി പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും രംഗത്തെത്തിയിരുന്നു.

അന്ന് ഫോട്ടോ കാണുമ്പോൾ തോന്നുന്നത് ആണെന്ന് പറഞ്ഞ മധു ചോപ്ര എന്നാൽ പിന്നീട് പ്രിയങ്ക നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ക്രിക്കറ്റ് ടീം പോലെ 11 കുട്ടികൾ വേണം എന്നാണു ആഗ്രഹം എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് താനേ താരം ഇപ്പോൾ ഗർഭിണിയാണ് എന്നാണ് പുറത്തു വരുന്ന പാപ്പരസി വാർത്തകൾ.