Malayali Live
Always Online, Always Live

അങ്ങനെ ചെയ്യാൻ ചാനലുകൾ നിർബന്ധിക്കും; എനിക്കും ആ അവസ്ഥ വന്നിട്ടുണ്ട്; പ്രവീണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

5,216

മുപ്പതു വർഷത്തിലേക്ക് അടുക്കുകയാണ് പ്രവീണ (praveena) എന്ന താരത്തിന്റെ സിനിമ ജീവിതം. 1992 ൽ പുറത്തിറങ്ങിയ ഗൗരി എന്ന ടെലിഫിലിമിൽ കൂടിയാണ് പ്രവീണ അഭിനയ ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ മികച്ചു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് പ്രവീണ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള പ്രവീണ തുടർന്ന് ടെലിവിഷൻ താരമായി മാറുക ആയിരുന്നു.

രണ്ടു വട്ടം മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വാങ്ങിയിട്ടുള്ള താരം കൂടിയയായ പ്രവീണ മികച്ച ക്ലാസ്സിക്കൽ നർത്തകിയും ഗായികയും കൂടിയാണ്. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം 2014 നു ശേഷം മൂന്നു വർഷത്തോളം മലയാളം സീരിയൽ രംഗത്ത് നിന്ന് ഇടവേള എടുത്തിരുന്നു. അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ മനസിന് ഇഷ്ടമില്ലാത്ത ലഭിക്കാത്ത വേഷങ്ങൾ വന്നു തുടങ്ങിയതോടെ ആണ് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നത്.

അമ്മയായോ അമ്മൂമ്മ ആയോ വേഷങ്ങൾ ചെയ്യുന്നതിന് തനിക്ക് വിരോധം ഒന്നും ഇല്ല എന്നും എന്നാൽ താൻ ചെയ്ത കഥാപാത്രങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുടെ ഹിറ്റ് കഥാപാത്രങ്ങൾ എന്നിവയാണ് വീണ്ടും വീണ്ടും തന്റെ മുന്നിലേക്ക് വന്നപ്പോൾ ആണ് താൻ ഇടവേള എടുത്തത് എന്ന് പ്രവീണ പറയുന്നു.

സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു.

അതോടൊപ്പം തന്നെ നടിമാർക്ക് ചെയ്യാൻ താല്പര്യം ഇല്ലങ്കിലും ചില കാര്യങ്ങളിൽ നിർബന്ധ ബുദ്ധി ഉണ്ടാവാറുണ്ട് എന്ന് പ്രവീണ പറയുന്നു. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്.

ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തർക്കും ഓരോ ലുക്ക്‌ നൽകിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല.

ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ടെന്നും അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും പ്രവീണ പറയുന്നു. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണമെന്നും പ്രവീണ പറയുന്നു.