മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോഹൻലാൽ എന്ന ഇതിഹാസത്തെ മലയാളികൾക്ക് സമ്മാനിച്ച ഫാസിൽ ചിത്രം കൂടിയാണിത്. മോഹൻലാലിനെ സംവിധായകൻ ഫാസിലും നായിക പൂർണ്ണിമയും ഓർമ്മിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത് കണ്ടപ്പോൾ എന്താകും ഈ നടന്റെ കാര്യം എന്ന് സംശയമുണ്ടായിരുന്നു എന്ന് ഫാസിൽ പറയുന്നു. അവസാനമായി ഫൈറ്റ് ചെയ്യാനുള്ള ദിവസം ലാലിൻറെ കാലിൽ ഒരു അപകടം ഉണ്ടാകുകയും പ്ലാസ്റ്റർ ഇടേണ്ട അവസ്ഥ വരുകയും ചെയ്തു.
എന്നാൽ അതൊരനുഗ്രഹമായി മാറിയ കഥയാണ് ഫാസിൽ പറയുന്നത്. ആശുപത്രിയിൽ നിന്നും കാലിൽ പ്ലാസ്റ്ററിട്ടു അഭിനയിച്ചത് വളരെ ക്ലിക് ആയി. കുട്ടികൾ വരെ വോക്കിങ് സ്റ്റിക്കുമായി നടക്കുന്ന മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്തു കാണിച്ചു. അതൊരു അനുഗ്രഹമായി എന്നാണ് ഫാസിൽ ഓർമ്മിക്കുന്നത്. അന്നത്തെ നായിക പൂർണിമ ഓർമ്മിക്കുന്നത് വളരെ കൗതുകകരമായ കാര്യമാണ്. മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്ത് താനാണ് എന്നാണ് പൂർണ്ണിമ ഓർമ്മിക്കുന്നത്.
കേരളത്തിൽ ജീൻസ് എത്താത്ത കാലമാണ്.
ബോംബയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വരുന്ന തന്നോട് ജീൻസ് വാങ്ങിക്കൊണ്ടു വരാമോ എന്ന് ലാൽ ആണ് ചോദിച്ചത്. ആദ്യമായി ജീൻസ് വാങ്ങിയ കാര്യം വളരെ രസകരമായ ഓര്മയാണെന്നും പൂർണ്ണിമ പറയുന്നു.