Malayali Live
Always Online, Always Live

42 വയസ്സ് ആയില്ലേ; ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിച്ചൂടെ; പൂർണ്ണിമക്ക് എതിരെ സദാചാര ആങ്ങളമാർ..!!

13,605

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള താരകുടുംബത്തിലെ അംഗം ആണ് പൂർണിമ ഇന്ദ്രജിത്. നടി ആണെങ്കിൽ കൂടിയും താരം അറിയപ്പെടുന്നത് മലയാളത്തിന്റെ ഒരു കാലത്ത് അഭിനയ ശൈലികൾ കൊണ്ട് ശ്രദ്ധ നേടിയ സുകുമാരന്റെ മരുമകൾ ആയി തന്നെ ആണ്. മലയാളത്തിൽ സൂപ്പർ താരങ്ങൾ ആയി വിലസുന്നത് സുകുമാരന്റെ മക്കൾ തന്നെ ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും.

ഇതിൽ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് അഭിനേതാവും ഫാഷൻ ഡിസൈനർ കൂടി ആയ പൂർണ്ണിമ ഇന്ദ്രജിത്. ഇൻസ്റ്റാഗ്രാമിൽ സജീവം ആയ താരം പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ ചിത്രങ്ങൾ എന്നിവ ആരാധകർ ആഘോഷം ആകാറുണ്ട്. എന്നാൽ നിരവധി ആളുകൾ വിമർശനങ്ങളുമായി എത്താറും ഉണ്ട്. ദിലീപ് നായകനായ വർണ കാഴ്ചകൾ എന്ന സിനിമയിലൂടെയാണ് പൂർണിമ നായികയായി അരങ്ങേറുന്നത്.

poornima indrajith

രണ്ടാം ഭാവം, വല്യേട്ടൻ, നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളിൽ, തുടങ്ങിയ സിനിമകളിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയിലാണ് പൂർണിമ അവസാനമായി ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായും അവധി ആഘോഷിക്കാൻ കുട്ടികളോടൊപ്പം ഗോവയിൽ പോയിരിക്കുക ആയിരുന്നു പൂർണിമയും ഇന്ദ്രജിത്തും.

അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാം തന്നെ പൂർണിമ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ പൂർണിമ ഇന്ന് പോസ്റ്റ് ചെയ്ത കുറെ ഫോട്ടോകൾ ചേർത്തുള്ള വീഡിയോയ്ക്ക് താഴെ ചിലർ മോശം കമന്റുകളുമായി വന്നിരിക്കുകയാണ്. ‘ഗേൾ ലീവ് യുവർ ലൈഫ്..’ എന്ന ക്യാപ്ഷനോടെയാണ് ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന പോസ്റ്റിലാണ് വൃത്തികെട്ട കമന്റുകളുമായി ചിലർ എത്തിയത്. അതിൽ ഒന്ന് ‘ഇത്രയും പ്രായമായില്ലേ!! ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ.. ഒരു മകളില്ലേ? എന്ന കമന്റാണ് ഒരാൾ ഇട്ടിരുന്നത്.

poornima indrajith

എന്നാൽ കമന്റ് മറുപടി ഒന്നും താരം കൊടുത്തിട്ടില്ല. അമ്മായി മോഡേൺ ആയല്ലോ എന്നാണ് മറ്റൊരു കമന്റ്. എന്നാൽ നിരവധി ആളുകൾ ആണ് നല്ല കമ്മെന്റുകളും ആയി എത്തിയിരുന്നു. ഇത് മകൾ പ്രാർത്ഥന ആണോ പൂർണിമ ആണോ എന്ന് സംശയം തോന്നുന്നു. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നും ആരാധകർ ചോദിക്കുന്നു.

poornima indrajith