Malayali Live
Always Online, Always Live

ഇളയമകൾ ഇപ്പോഴും പറയും അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന്; നിഷ സാരംഗ് പറയുന്നു..!!

3,580

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ താരം ആണ് നിഷ സാരംഗ്. പരമ്പരയിൽ നീലു എന്ന കഥാപാത്രം ആയിട്ട് ആയിരുന്നു നിഷ എത്തിയത്. ജീവിതത്തിൽ ഏറെ കഷ്ടതകൾ നിറഞ്ഞ വഴിയിൽ കൂടി ആയിരുന്നു നിഷ സാരംഗ് കടന്നു പോയിട്ടുള്ളത്.

എന്നാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ അഭിനയത്തിൽ കൂടി മറികടന്ന താരം ഇപ്പോൾ താൽകാലികമായി അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തു എങ്കിൽ കൂടിയും താരം നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു താരം എന്ന നിലയിൽ കിട്ടവുന്നതിനേക്കാൾ കൂടുതൽ പ്രശസ്തി തനിക്ക് ഉപ്പും മുളകും എന്ന സീരിയൽ വഴി ലഭിച്ചു.

ഒരിക്കലും പ്രതീക്ഷിച്ചതിനേക്കാളും മുകളിൽ. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞട്ടില്ല എന്നാൽ നിർത്തിയ അവസ്ഥയിൽ കൂടി ആണ് ഇപ്പോൾ പോയിക്കൊണ്ട് ഇരിക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതിന് മുന്നേ തന്നെ ഈ പ്രതിസന്ധിയെ കുറിച്ച് ദൈവം എനിക്ക് മനസ്സിൽ സൂചന നൽകിയിരുന്നു.

ഇതേ കുറിച്ച് ഞാൻ ബിജു ചേട്ടനോട് പറഞ്ഞിരുന്നു എന്നാൽ കുട്ടികളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഷൂട്ട് നിലച്ചപ്പോൾ വലിയ ഷോക്ക് ഇല്ലാതെ ഇരുന്നത്. പാറുകുട്ടിയെ ഒരുപാട് മിസ് ചെയ്യുന്നു, അഞ്ചുമാസത്തിൽ തന്റെ അടുത്തുവന്നു കുഞ്ഞല്ലേ, പെട്ടെന്ന് കൊച്ചങ്ങുപോയപ്പോൾ ഉള്ളൊന്നു പിടഞ്ഞു.

ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെ എന്ന്, വിവാഹം മാത്രമല്ല ജീവിതത്തിന്റെ ഏറ്റവും വലിയ കാര്യം.