കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാന അപകടത്തിൽ മരണം പതിനൊന്ന് ആയി. പൈലറ്റും 10 യാത്രക്കാരും ആണ് മരണം അടഞ്ഞത്. റൺവേയിൽ നിന്നും തെന്നിമാറിയത് ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം. ജീവനക്കാർ അടക്കം 191 പേര് ആണ് വിമാനത്തിൽ ഉണ്ടായത്.
അപകടത്തിൽ വിമാനം രണ്ടു കഷ്ണങ്ങൾ ആയി പിളരുക ആയിരുന്നു. 35 അടി താഴ്ചയിലേക്ക് ആണ് വിമാനം വീണത്. ചികിത്സക്കായി സജ്ജീകരണങ്ങൾ പൂർണ്ണമായും ആശുപത്രികളിൽ ഒരുക്കി.
ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി. രാത്രി 8 മണിയോടെ ആണ് നാടിനേ നടുക്കിയ അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം നടത്താൻ എത്തിയത് 100 ഓളം ആബുലന്സുകൾ ആണ്. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേനയും എത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.