Malayali Live
Always Online, Always Live

അലൻസിയറെ ഉമ്മവെക്കുന്ന രംഗം ഞാൻ പറഞ്ഞിട്ട് സംവിധായകൻ കൂട്ടിച്ചേർത്തത്; നീന കുറിപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

3,435

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിൽ ഒരു ഗാനത്തിൽ കൂടി ആണ് നീന കുറുപ്പ് എന്ന താരത്തിന്റെ സിനിമ പ്രവേശനം എങ്കിൽ കൂടിയും മമ്മൂട്ടി നായകനായി എത്തിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന രണ്ടാം ചിത്രത്തിൽ കൂടി ആണ് താരം അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. അശ്വതി എന്ന മോഡേൺ പെൺകുട്ടിയുടെ വേഷത്തിൽ ആണ് താരം എത്തിയത്.

തുടർന്ന് പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ കരിഷ്മ എന്ന വേഷവും ഏറെ ശ്രദ്ധ നേടി. സിനിമ അത്ര സജീവം അല്ലെങ്കിൽ കൂടിയും സീരിയലിൽ താരം ഇന്നും സജീവ സാന്നിധ്യം ആണ്. സഹനടി സഹോദരി അമ്മ വേഷങ്ങളിലാണ് നീന കൂടുതലും എത്താറുള്ളത്. മമ്മൂട്ടി ചിത്രമായ ശ്രീധരന്റെ ഒന്നാം തിരുമുറുവിൽ കൂടി അഭിനയ രംഗത്ത് എത്തിയ നീനക്ക് പിന്നീട് മലയാളത്തിലെ മുൻനിര നടന്മാർക്ക് ഒപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

32 വർഷമായി സിനിമയിലുള്ള നീന 20 കാരി പവിത്രയുടെ അമ്മയാണെന്ന കാര്യം പലർക്കും അറിയില്ലായിരുന്നു. ചേച്ചിയും അനിയത്തിയും പോലെയാണ് ഇരുവരുമെന്ന് പലരും പറയാറുണ്ടെന്നും മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങളും തന്റെ സിനിമ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് നീനയിപ്പോൾ. ഗാന്ധിനഗറിലെ ഡാൻസ് സീനിൽ അഭിനയിച്ചിരുന്നുവെന്നും അത് കണ്ടിട്ടാണ് തന്നെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും നീന പറയുന്നു.

അന്ന് അഭിനയം ഒരു ഗൗരവമുള്ള കാര്യമായി തോന്നിയില്ലന്നും മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന എക്സൈറ്റ്മെന്റ് പോലും തനിക്ക് അന്ന് ഉണ്ടായിരുന്നില്ലന്നും നീന പറയുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല അദ്ദേഹത്തിന് ഒപ്പം ചെറിയ സീനുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാലും അത് വലിയ എക്സൈറ്റ്മെന്റാരിക്കുമെന്ന് താരം പറയുന്നു. ആ സിനിമയിൽ അഭിനയിച്ചത് ഒരു വെക്കേഷന് മൂഡിലായിരുന്നുവെന്നും. സിനിമയിലെ കഥാപാത്രം പോലെ തന്നെ താനും ഒരു റിബൽ ടൈപ്പായിരുന്നു.

ആ വേഷം തനിക്കൊരു വെല്ലുവിളിയല്ലായിരുന്നു ഒരുപക്ഷേ അങ്ങനെയുള്ള വേഷമായിരുന്നേൽ അത് വിനയായി മാറിയേനെയെന്നും നീന പറയുന്നു. എന്റെ സ്വഭാവമുള്ള വേഷമാണ് അതിൽ ലഭിച്ചത് അത് കൊണ്ട് കഷ്ടപ്പെടേണ്ട കാര്യമില്ലായിരുന്നല്ലോയെന്ന് അമ്മയും പറയാറുണ്ടെന്ന് നീന പറയുന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് പാപം ചെയ്യാത്തവർ എന്ന ചിത്രത്തിലെ കഥാപാത്രം. ആ സിനിമയിൽ രണ്ട് സീനുകൾ മാത്രമേ ലഭിച്ചൊള്ളുവെന്നും എന്നാൽ അത് മനോഹരമാക്കാൻ കഴിഞ്ഞുവെന്നും നീന പറയുന്നു.

കരയുന്ന അമ്മ വേഷങ്ങളും മറ്റും ചെയ്യുന്നതിലും ഇഷ്ടം അത്തരം ബോൾഡ് കഥാപാത്രങ്ങളാണ് താല്പര്യം ജാൻവി എന്ന കഥാപാത്രം അലൻസിയാറിനെ ഉമ്മ വെച്ചിട്ട് പോകുന്ന രംഗം തന്റെ നിർദേശ പ്രകാരം സംവിധയകൻ കൂട്ടിച്ചേർത്തതാണെന്നും വെറുതെ അടുത്ത് നിന്ന് എഴുനേറ്റു പോകേണ്ട രംഗമെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞത് എന്നാൽ അത് ശരിയായി തനിക്ക് തോന്നിയില്ലന്നും അങ്ങനെ ചെയ്യുന്നതിലും നല്ലത് ഉമ്മ കൂടെ വെച്ചു കൂടെയെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് സന്തോഷപൂർവ്വം സ്വീകരിച്ചെന്നും അങ്ങനെയാണ് ആ സീൻ അഭിനയിച്ചതെന്നും നീന കൂട്ടിച്ചേർത്തു.