Malayali Live
Always Online, Always Live

ഓണം അമ്മക്കൊപ്പം ആഘോഷിക്കാൻ നയന്താരയും വിഗ്നേഷ് ശിവനും കൊച്ചിയിലെത്തി; ഇങ്ങനെ ആണെങ്കിൽ വിവാഹം കഴിക്കുമെന്ന് ആരാധകർ..!!

3,319

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക ആണ് നയന്താര. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ തിരുവല്ലാക്കാരി അച്ചായത്തി ഇന്ന് എത്തി നിൽക്കുന്നത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ ആണ്. എന്നും വിവാദങ്ങളിലും ഗോസിപ്പുകളിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നയൻതാര. സംവിധായകൻ വിഗ്നേഷ് ശിവൻ ആയിട്ട് താരം ഇപ്പോൾ പ്രണയത്തിലാണ്.

ഇരുവരുടെയും വിവാഹത്തിന് വേണ്ടിയാണ് ആരാധകർ പ്രതീക്ഷയോട് കാത്തിരിക്കുകയാണ്. വിഗ്നേഷ് ശിവൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഓണം ആഘോഷിക്കുവാൻ വിഗ്നേഷ് ശിവൻ നയൻതാരയുടെ കൊച്ചിയിലുള്ള വീട്ടിൽ എത്തിയിരിക്കുന്നത് സൗത്ത് ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുകയാണ്.

നയൻതാരയുടെ മുൻകാമുകന്മാരെ പോലെയല്ല വിവാഹിതരാകും എന്ന സൂചന കൂടിയാണ് നയൻതാര നൽകിയിരിക്കുന്നത്. നയൻതാരയുടെ അമ്മയുടെ ഒപ്പമുള്ള ചിത്രവും വിഗ്നേഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. നയൻതാരയുടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ വേണ്ടിയാണ് വിഗ്നേഷ് ശിവൻ ചെന്നൈയിൽ നിന്ന് ഈ കൊറോണ സമയത്ത് പോലും വന്നത്. കുടുംബത്തെപ്പോലെയുള്ള അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ആദ്യ ചിത്രത്തിൽ വിഗ്നേഷ് ശിവൻ കുറിച്ചത്.

സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി എന്ന് വിഗ്നേഷ് അവസാനം കൂട്ടിച്ചേർത്തു. വിഗ്നേഷ് ശിവന്റെ പുതിയ ചിത്രത്തിൽ നയൻതാരയാണ് നായിക.