Malayali Live
Always Online, Always Live

എന്റെ ഗർഭം ഇങ്ങനെയല്ലന്ന് നവ്യ നായർ; നിങ്ങൾ വിശ്വസിക്കണം; മറുപടിയുമായി താരത്തിന്റെ വാക്കുകൾ..!!

3,174

കഴിഞ്ഞ ദിവസം ആണ് മഞ്ഞ നിറത്തിലുള്ള ചുരിദാർ ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത നവ്യക്ക് പണി കിട്ടിയത്. മലയാളത്തിൽ ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയ ലോകത്തിലേക്ക് എത്തിയ നവ്യ നന്ദനം എന്ന രണ്ടാം ചിത്രത്തിൽ കൂടി മലയാളത്തിൽ ഇഷ്ട നായികയായി മാറിയത്. മികച്ച വേഷങ്ങൾ അതോടൊപ്പം മികച്ച നർത്തകി കൂടി ആയിരുന്നു നവ്യ നായർ.

ഒട്ടുമിക്ക മലയാളം താരങ്ങളെ പോലെയും വിവാഹം ശേഷം അഭിനയ ലോകത്തിൽ നിന്നും വിടപറഞ്ഞ നവ്യ വീണ്ടും ഇപ്പോൾ അഭിനയ ലോകത്തിൽ സജീവം ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. വിവാഹവും ആദ്യ പ്രസവവും എല്ലാം കഴിഞ്ഞ നവ്യ പുത്തൻ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു രാജ്യം ലോക്ക് ഡൗണിൽ ആകുന്നതും ഷൂട്ടിംഗ് നിർത്തുന്നതും ഒക്കെ.

വിവാഹം കഴിഞ്ഞ വർഷങ്ങൾ ആയി എങ്കിൽ കൂടിയും സാമൂഹിക മാധ്യമത്തിലെ സജീവ സാന്നിധ്യം കൂടി ആണ് നവ്യ നായർ. സോഷ്യൽ മീഡിയകളിലും നടി സജീവമായ നടി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നവ്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുചെയ്ത ഒരു ചിത്രം താരം ഗർഭിണിയാണെന്നുള്ള ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

അതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫോട്ടോകൾക്ക് വരുന്ന കമന്റിന് മറുപടിയായിട്ടാണ് താരം പ്രതികരിച്ചത്. ആർ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നൽകിയത്.

യേസ് കാരീയിങ് മൊബൈൽ എന്നയിരുന്നു താരത്തിന്റെ മറുപടി. എന്നാൽ കൂടുതൽ പേർ മെസേജിലൂടെയും ഫോൺ വിളിച്ചും ഗർഭവിശേഷം അന്വേഷിക്കാൻ തുടങ്ങിയതോടെ പോസ്റ്റിൽ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു. എല്ലാവരും ഫോൺ ചെയ്ത് ചോദിക്കലായി. ഞാൻ ഗർഭിണിയല്ല. എന്റെ ഗർഭം ഇങ്ങനെ അല്ല എന്നായിരുന്നു നവ്യ നായർ കുറിച്ചത്. മഞ്ഞ നിറമുള്ള ചുരിദാർ ധരിച്ച് നിൽക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറൻ മുടിയുമായി കണ്ണാടിക്ക് മുന്നിൽ നിന്നും എടുത്തതായിരുന്നു ആ ചിത്രം.

അവൾക്ക് ഭ്രാന്താണ് പക്ഷേ അവളൊരു അത്ഭുതമാണ് അവളുടെ തീയിൽ ഒരു നുണയും ഉണ്ടാവില്ലെന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോക്ക് ആവേശത്തോടെ കമന്റ് ആയി രംഗത്ത് വന്നത്.