Malayali Live
Always Online, Always Live

തങ്കക്കൊലുസുകൾക്ക് മൂന്നാം പിറന്നാൾ; പിറന്നാൾ ദിനത്തിൽ സാന്ദ്ര മക്കൾക്ക് നൽകിയ സമ്മാനം..!!

2,649

ബാലതാരമായി വന്നു.. പിന്നീട് നടിയായി തുടർന്ന് ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്. അങ്ങനെ ഒട്ടേറെ പട്ടങ്ങളുള്ള ഒരു സൂപ്പർ ലേഡി തന്നെ ആണ് സാന്ദ്ര തോമസ് എന്ന താരം. 1991 ൽ പുറത്തിറങ്ങിയ നെറ്റിപ്പട്ടം എന്ന ചിത്രത്തിൽ ബാലതാരമായി ആണ് താരത്തിന്റെ അരങ്ങേറ്റം.

തുടർന്ന് ചെപ്പു കിലുക്കണ ചെങ്ങാതി , കാഞ്ഞിരപ്പിള്ളി കറിയച്ചൻ തുടങ്ങിയ കുറച്ച അധികം ചിത്രങ്ങളിൽ ബാലതാരമായി എത്തിയത്. വർഷങ്ങൾക്ക് ശേഷം സാന്ദ്ര തോമസിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് പക്ഷെ അഭിനേത്രി ആയിട്ടല്ലായിരുന്നു. ഒരു നിർമാതാവ് എന്ന നിലയിൽ ആയിരുന്നു സാന്ദ്ര തോമസ് സിനിമയിലേക്ക് തിരിച്ചു വന്നത്. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം നിർമിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് നിർമാണ രംഗത്തേക്ക് കടക്കുന്നത്.

ഫ്രൈഡേ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിൽ നിർമാണ കമ്പനി തുടങ്ങുകയും ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. സിനിമാ താരവും നിർമാതാവും എന്നതിലുപരി ഒരു സോഷ്യൽ മീഡിയ സ്റ്റാർ കൂടിയാണ് സാന്ദ്ര തോമസ്. പത്തു ലക്ഷത്തിലധികം ഫോള്ളോവെർസ് ആണ് സാന്ദ്രയുടെ ഫേസ്ബുക്ക് പേജിൽ മാത്രം ഉള്ളത്.

ഇരട്ട കുട്ടികളായ തന്റെ മക്കൾക്ക് വേണ്ടി ആരംഭിച്ച ഒരു യൂട്യൂബ് ചാനലും സാന്ദ്രക്കു ഉണ്ട്. കാറ്റ്‌ലിൻ കെൻഡൽ എന്നിങ്ങനെ പേരുകളിൽ രണ്ട് ഇരട്ട കുട്ടികളായ പെണ്മക്കളാണ് സാന്ദ്രക്ക് ഉള്ളത്. മക്കളെ പ്രകൃതിയോട് ഇണക്കി വളർത്തണം എന്ന നിർബന്ധം ഉള്ള അമ്മയാണ് സാന്ദ്ര തോമസ്. കുട്ടികളുടെ കളിയും ചിരിയും മഴ നനയലും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സാന്ദ്ര പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ തങ്കകൊലുസുകളുടെ മൂന്നാം ജന്മദിനമായ ഇന്ന് ഒരു മനോഹര ചിത്രമാണ് സാന്ദ്ര തോമസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരിക്കുന്നത്.

‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’ എന്ന തലക്കെട്ടോടെ ഒരു മനോഹര കുടുംബ ചിത്രം പങ്കുവെച്ചാണ് സാന്ദ്ര തന്റെ പൊന്നോമനകൾക്കു ജന്മദിന ആശംസകൾ നേർന്നത്. അനവധി പേരാണ് സാന്ദ്രയുടെ കുഞ്ഞു തങ്ക കൊലുസുകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്.