Malayali Live
Always Online, Always Live

നാഗവല്ലി വിഷയത്തിൽ ഭാഗ്യലക്ഷ്മി നിരപരാധി; ചതിച്ചത് സംവിധായകൻ ഫാസിൽ..!!

3,388

ഒട്ടേറെ നായികമാർക്ക് ശബ്ദം നാൽകിയ താരം ആണ് ഭാഗ്യലക്ഷ്മി സ്ത്രീകൾക്ക് വേണ്ടി ശംബ്ദമുയർത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശ്രദ്ധാകേന്ദ്രം കൂടി ആയി മാറിയ താരമാണ് ഭാഗ്യലക്ഷ്മി.

മലയാളത്തിൽ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാൽ , സുരേഷ് ഗോപി , ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഗംഗയായും അതോടൊപ്പം നാഗവല്ലിയായും അഭിനയിച്ചു തകർത്തത് ശോഭന ആയിരുന്നു.

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആണെന്ന് ആണ് പലരും ഇന്നും കരുതുന്നത്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ അതിൽ തനിക്ക് പറ്റിയ നോട്ട പിശകിനെ കുറിച്ച് സംവിധായകൻ ഫാസിൽ തന്നെ തുറന്നു പറയുക ഉണ്ടായി.

ശോഭനയുടെ ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആണെങ്കിലും നാഗവല്ലിക്ക് ശബ്ദം നൽകിയത് മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മിയല്ല.

തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് ദുർഗ്ഗയാണ് എന്ന് ഫാസിൽ വർഷങ്ങൾക്ക് മുമ്പാണ് തുറന്നുപറയുന്നത്. ഗംഗയായി അഭിനയിച്ച ഭാഗത്ത് മാത്രമാണ് ഭാഗ്യലക്ഷ്മി ശോഭനക്ക് ശബ്ദം നൽകിയത്.

നോട്ടപ്പിശക് കൊണ്ടാണ് ടൈറ്റിലിൽ ദുർഗയെ വിട്ടുപോയതെന്നായിരുന്നു ഫാസിൽ നൽകിയ വിശദീകരണം. എന്നാൽ ഭാഗ്യലക്ഷ്മി ഈ വിഷയത്തിൽ സ്വയം പ്രശസ്തി ലഭിക്കുന്നതിന് വേണ്ടി ദുർഗ നൽകിയ ശബ്ദത്തെ കുറിച്ച് അറിഞ്ഞിട്ടും പറഞ്ഞില്ല എന്ന തരത്തിൽ ആണ് ഇപ്പോൾ വാർത്തകൾ വരുന്നത്.

അറിയാതെ പോകുന്ന കലാകാരന്മാർ ഒട്ടേറെ ഉണ്ടെന്നു പറഞ്ഞു ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നു എങ്കിൽ കൂടിയും സത്യാവസ്ഥ മറ്റൊന്ന് ആണ്. യഥാർത്ഥത്തിൽ നാഗവല്ലി എന്ന കഥാപാത്രത്തിന് വേണ്ടി ഫാസിൽ ഭാഗ്യലക്ഷ്മിയെ കൊണ്ടും ഡബ്ബ് ചെയ്യിപ്പിച്ചിരുന്നു.

അതോടൊപ്പം 4 പേരെ കൊണ്ട് ഫാസിൽ ഡബ്ബ് ചെയ്യിപ്പിച്ചിരുന്നു. എന്നാൽ മലയാളിയേക്കാൾ തമിഴ് ടച്ച് ഉള്ള ആളെ ലഭിക്കുന്നതിന് വേണ്ടി ആണ് ഭാഗ്യലക്ഷ്മിയുടെ ശബ്ദം മാറ്റി ദുർഗ്ഗയുടെ ശബ്ദം ഫാസിൽ നൽകിയത്. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ മുഴവൻ ഭാഗ്യലക്ഷ്മിക്ക് എതിരെയും.