Malayali Live
Always Online, Always Live

15 വർഷത്തെ കാത്തിരിപ്പ്; മുത്തുമണി അമ്മയാകാൻ പോകുന്നു; സന്തോഷം കൊണ്ട് താരം പറഞ്ഞത് കണ്ടോ..!!

3,318

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള താരങ്ങളിൽ ഒരാൾ ആണ് മുത്തുമണി. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ എന്നും നിറ സാന്നിധ്യമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന്റെ ഭർത്താവ് എഴുത്തുകാരനും സവിധായകനും ആയ പി ആർ അരുൺ ആണ്. നീണ്ട കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം അരുൺ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

നിറവയറിൽ നിൽക്കുന്ന മുത്തുമണിയുടെ ചിത്രം കണ്ടതോടെ നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്. 2006 ൽ ആണ് അഭിഭാഷകയായ മുത്തുമണി അഭിനയ ലോകത്തേക്ക് എത്തുന്നത്. 2006 ൽ തന്നെ ആയിരുന്നു മുത്തുമണിയുടെ വിവാഹവും. മോഹൻലാൽ നായകനായി എത്തിയ രസതന്ത്രം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. സത്യൻ അന്തിക്കാട് കണ്ടെത്തിയ മുത്ത് തന്നെ ആണ് മുത്തുമണി.

നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആണ് അധ്യാപകൻ കൂടി ആണ് മുത്തുമണിയുടെ ഭർത്താവ് അരുൺ. ഫൈനൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടി ആണ് അരുൺ. 15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് മുത്തുമണിക്ക് കുഞ്ഞു ജനിക്കാൻ പോകുന്നത്. ഞങ്ങൾ എന്ന തലക്കെട്ടിൽ ആണ് അരുൺ നിറവയറിൽ ഉള്ള മുത്തുമണിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

രസതന്ത്രത്തിന് ശേഷം വിനോദയാത്ര , ഇന്നത്തെ ചിന്താവിഷയം , മാണിക്യക്കല്ല് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ആണ് മുത്തുമണി. എറണാകുളത്ത് സോമസുന്ദരൻ ഷിർലി സോമസുന്ദരൻ എന്നിവരുടെ മകളായാണ് മുത്തുമണി ജനിച്ചത്. അച്ഛനമ്മമാർ നാടകത്തിൽ സജീവമായിരുന്നു ഈ നാടകങ്ങൾ മുത്തുമണിയെ സ്വാധീനിച്ചു. 33 വയസുണ്ട് മുത്തുമണിക്ക്.