ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കൂടി ആണ് മുക്തയെന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. 2006 ൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്യുന്നത്. തുടർന്ന് വിശാലിന്റെ നായികയായി താമരഭരണി എന്ന ചിത്രത്തിൽ ബോൾഡ് വേഷം ചെയ്തതോടെ ആണ് താരം കൂടി ശ്രദ്ധ നേടുന്നത്.
കൂടാതെ മമ്മൂട്ടിക്ക് ഒപ്പം നസ്രാണി എന്ന ചിത്രത്തിൽ മുക്ത മികച്ച വേഷം ചെയ്തിരുന്നു. എന്നാൽ നേരത്തെ താരം ബാലതാരമായി അമൃത ടിവിയിൽ ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. എറണാകുളം കോലഞ്ചേരി സ്വദേശിനിയായ മുക്ത വിവാഹം കഴിക്കുന്നത് 2015 ൽ ആയിരുന്നു. റിങ്കു ടോമി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിടപറയുക ആയിരുന്നു മുക്ത.
മുക്ത വിവാഹം ചെയ്ത റിങ്കു ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ കൂടി ആണ്. വിവാഹ ശേഷം ചെയ്തത് ആകെ 1 സിനിമ മാത്രം ആയിരുന്നു. 2016 ൽ മകൾ ജനിച്ചതോടെ മുക്ത പൂർണ്ണമായി അഭിനയ ലോകത്തിൽ നിന്നും മാറിയിരിക്കുന്നു. സിനിമ അഭിനയ മേഖലയിൽ സജീവം അല്ലെങ്കിൽ കൂടിയും താരം സോഷ്യൽ മീഡിയയിൽ ഫോട്ടോയും വീഡിയോയും ഒകെ ആയി എത്താറുണ്ട്.
മഴവിൽ മനോരമയിൽ ഡാൻസ് ചെയ്യാൻ മകൾ എത്തിയത് മുക്ത വലിയ ആഘോഷം ആക്കിയിരുന്നു. സൂപ്പർ ഡാൻസ് സീസൺ 4 ൽ ആണ് മകൾ എത്തിയത്. മുക്തയുടെ ഭർത്താവിന്റെ സഹോദരിയായ അതായത് കൊച്ചമ്മയായ റിമി ടോമിക്ക് ഒപ്പമായിരുന്നു മുക്തയുടെ മകൾ ഡാൻസ് ചെയ്യാൻ എത്തിയത്. ബാബി ഡോൾ ഡാൻസിന് ചുവടു വെക്കുന്നതിന് ഒപ്പം തന്നെ കൂടുതൽ സ്റ്റെപ്പുകൾ റിമി ടോമി കാണിച്ചു കൊടുക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
വിവാഹത്തിനും തുടർന്ന് പ്രസവത്തിനും ശേഷം മുക്ത അഭിനയ ലോകത്തിൽ നിന്നും മാറി എങ്കിൽ കൂടിയും ഈ അടുത്ത കാലത്തിൽ കൂടത്തായി എന്ന പരമ്പരയിൽ ഡോളി എന്ന വേഷം ചെയ്തു വമ്പൻ തിരിച്ചു വരവ് നടത്തിയിരുന്നു. ഇതുവരെ താൻ അഭിനയിച്ച സിനിമകൾ വഴി ലഭിക്കാത്ത സ്വീകരണം ആശംസകൾ പ്രശംസകൾ എന്നിവ ഒക്കെ ആണ് തനിക്ക് ഡോളി എന്ന വേഷത്തിൽ കൂടി ലഭിച്ചത് എന്ന് പറയുന്ന മുക്ത എല്ലാം ദൈവാനുഗ്രഹം ആണെന്ന് പറയുന്നു. കൂടാതെ വീട്ടിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ട് ആണ് അത്തരത്തിൽ ഒരു വേഷം ചെയ്യാൻ തനിക്ക് കഴിഞ്ഞത് എന്നും മുക്ത പറയുന്നു.