സാധാരണക്കാർക്കും കച്ചവടക്കാർക്കും ആശ്വാസമാകുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. രണ്ടു കോടി വരെ ഉള്ള വായ്പ്പകളുടെ പിഴ പലിശ ഒഴുവാക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാഗ്മൂലം നൽകി.
ആറു മാസം ഉണ്ടായിരുന്ന മൊറൊട്ടോറിയം കാലത്തെ പിഴ പലിശ ആണ് ഒഴിവാക്കുന്നത്. ചെറുകിട എം എസ എമി ലോണുകൾക്കും വിദ്യാഭ്യാസ ഭാവന കോൺസുമെർ ഡ്യൂറബിൾ വാഹന പ്രൊഫെഷണൽ ലോണുകൾക്കും ക്രെഡിറ്റ് കാർഡ് തുകകൾക്കും പിഴ പലിശയിലെ ഈ ഇളവ് ബാധകം ആണ്.
ഇത്തരം പ്രതിസന്ധികൾ ഉള്ള ഘട്ടത്തിൽ സർക്കാർ ഇത്തരത്തിൽ ഉള്ള ബാധ്യതകൾ ഏറ്റെടുക്കുന്നത് മാത്രം ആണ് പോംവഴി എന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പാർലമെന്റിന്റെ അനുമതി ഈ കാര്യത്തിൽ തേടുമെന്നും സത്യവാഗ്മൂലത്തിൽ പറയുന്നു. നേരത്തെ പിഴ പലിശ ഒഴുവാക്കാൾ കഴിയില്ല എന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
ഇത് ബാങ്കുകളെ വലിയ രീതിയിൽ ബാധിക്കും എന്നും കേന്ദ്രം നേരത്തെ നിലപാട് എടുത്തിരുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് മേൽ ഉള്ള ഭാരം കുറക്കാൻ വേണ്ട നടപടികൾ പഠിച്ച് സ്വീകരിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുക ആയിരുന്നു. ഇതിനെ തുടർന്ന് രൂപികരിച്ച വിദഗ്ദ്ധ സമിതി ആണ് പിഴ പലിശ ഒഴുവാക്കണം എന്ന നിർദ്ദേശത്തെ സർക്കാരിന് നൽകിയത്.