Malayali Live
Always Online, Always Live

പേരിനൊപ്പം ജാതിപ്പേര് വേണ്ടന്ന് വെച്ചത് അച്ഛൻ; ആദ്യം തനിക്ക് ഇടാൻ ഉദ്ദേശിച്ച പേര് വേറെയായിരുന്നു; മോഹൻലാൽ..!!

4,929

മലയാള സിനിമയിലെ അതുല്യ നടൻ ആണ് മോഹൻലാൽ. മോഹൻലാലിനെ കുറിച്ചുള്ള ഓരോ വാർത്തകളും വിശേഷങ്ങളും അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് എന്നും ആരാധകരും പ്രേക്ഷകരും കേട്ടിരുന്നത്.

അത്തരത്തിൽ മോഹൻലാൽ തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം മാതൃഭൂമിയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തനിക്ക് ആദ്യം ഇടാൻ ഇരുന്ന പേര് റോഷൻ ലാൽ എന്നായിരുന്നു എന്നും അതുപോലെ പേരിനൊപ്പം ജാതി ചേർക്കരുത് എന്നുള്ളത് അച്ഛന്റെ തീരുമാനം ആയിരുന്നു എന്നും ലാലേട്ടൻ പറയുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ..

അറുപത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കൾ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു.

അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി.

പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവന്തപുരത്താണ്. – മോഹൻലാൽ പറയുന്നു.