മലയാളം സിനിമയുടെ നെടുംതൂണുകൾ ഇന്ത്യൻ സിനിമക്ക് മുന്നിൽ മലയാള സിനിമയുടെ അഭിമാനങ്ങൾ കൂടി ആണ് മമ്മൂട്ടിയും മോഹൻലാലും. വിജയ പരാജയങ്ങൾ ഒട്ടേറെ കണ്ട നല്ല ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച താരങ്ങൾ. ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
കൂട്ടുകാർ ആയും നായകനും പ്രതിനായകൻ ആയും എല്ലാം ഇരുവരും മലയാളികളെ വിസ്മയിപ്പിച്ചു. ഇപ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ ജോഷി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്. ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ റിലീസ് ചെയ്യുന്നത് 1990 ൽ ആയിരുന്നു.
മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ മമ്മൂട്ടി എന്ന സൂപ്പർ താരമായി തന്നെ മമ്മൂട്ടിയും എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് വരുന്ന ഒരു ട്രെയിനിൽ നടക്കുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തെ കുറിച്ച് ജോഷി പറയുന്നത് ഇങ്ങനെ..
ഒരു ദിവസം തിരക്കഥ വായിച്ചപ്പോൾ എന്തോ ഒരു പോരായ്മ തോന്നി. നിങ്ങളെക്കാൾ നന്നായി ഇവൻ അഭിനയിക്കും എന്ന് മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിയെ കളിയാക്കുന്ന സീൻ ആണ്. മാത്രമല്ല ഇപ്പോൾ സിനിമ കുറവാണല്ലോ.. ഇറങ്ങുന്ന പടങ്ങൾ ഒക്കെ പൊട്ടുകയാണല്ലോ എന്നൊരു കമന്റ് കൂടി ഉണ്ട്. സ്വന്തം പേരിൽ അഭിനയിക്കുന്ന മമ്മൂട്ടിയോട് മോഹൻലാൽ അങ്ങനെ പറയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. ആ സീൻ വായിച്ചു നോക്കിയിട്ട് മോഹൻലാലും പറഞ്ഞു. ഇച്ചാക്കയുടെ മുഖത്ത് നോക്കി എനിക്ക് അങ്ങനെ പറയാൻ കഴിയില്ല സാർ. അങ്ങനെ ആണ് മിമിക്രി കാണിക്കുന്ന രംഗങ്ങളിൽ കുറെ മാറ്റങ്ങൾ വരുത്തി ചെയ്തത്. – ജോഷി പറയുന്നു.
വമ്പൻ വിജയം ആയ ചിത്രത്തിലെ പകുതിയോളം ചിത്രീകരണം നടത്തിയത് ട്രെയിനിൽ തന്നെ ആയിരുന്നു. എം ജി സോമൻ , മണിയൻ പിള്ള രാജു , ജഗദീഷ് , അശോകൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.