Malayali Live
Always Online, Always Live

മുണ്ടുടുത്ത് സ്റ്റൈലൻ ലുക്കിൽ അച്ഛനും മകനും; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ വൈറൽ ആകുന്നു..!!

3,451

കഴിഞ്ഞ ദിവസം ആയിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം നിശ്ചയം നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആയിരുന്നു ചടങ്ങു നടന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം അടുത്ത ബന്ധുക്കൾ മാത്രം അതിഥിയായി എത്തിയ ചടങ്ങിൽ താരം ആയത് മോഹൻലാലും പ്രണവ് മോഹൻലാലും ആയിരുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ ആണ് വീഡിയോ എത്തിയിരിക്കുന്നത്.

നടൻ മോഹൻലാലാണ് ചടങ്ങിൽ ഉടമ്പടികൾ വിളിച്ചു ചൊല്ലിയത്. ആന്റണിയുടെ കുടുംബവും വരന്റെ കുടുംബവും തമ്മിൽ ഏകദേശം 27 വർഷങ്ങളായി അടുപ്പ ബന്ധമുള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു പങ്കെടുത്തത്. മോഹൻലാൽ ചടങ്ങിൽ ആശംസയര്പ്പിച്ച് സംസാരിച്ചത് വീഡിയോയിൽ. മോഹൻലാലും കുടുംബവും സജീവമായി രംഗത്ത് ഉണ്ടായിരുന്നു.

മുണ്ടുടുത്ത് മാസ്‌ക് ഇട്ട് സ്‌റ്റൈലൻ ലുക്കിലാണ് മോഹൻലാലും മകനും നടനുനായ പ്രണവും ചടങ്ങിൽ എത്തിയിരിക്കുന്നത്. ഒപ്പം ഭാര്യ സൂചിത്രയും ഉണ്ടായിരുന്നു. എന്നാൽ മകൾ വിസ്മയ ചടങ്ങിൽ എത്തിയിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്സന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ. എമിൽ വിന്സന്റാണ്.

ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. നിരവധി പേരാണ് ആശംസയർപ്പിച്ചു രംഗത്ത് എത്തിയത്. മോഹൻലാൽ തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ കാണാം..