Malayali Live
Always Online, Always Live

യൗവനം നിലനിർത്താൻ ലാലേട്ടൻ ചെയ്യുന്ന കഷ്ടപ്പാടുകൾ; ദൃശ്യം 2 ലൊക്കേഷനിൽ നിന്നും അൻസിബ പറയുന്നു..!!

3,244

മലയാളത്തിൽ വീണ്ടും പ്രേക്ഷകർ കാത്തിരിക്കുകയാണ് വീണ്ടും ഒരു ദൃശ്യ വിസ്മയത്തിനായി. ഏഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫ് – ആന്റണി പെരുമ്പാവൂർ എന്നിവർ വീണ്ടും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ഒന്നിക്കുകയാണ്. മലയാള സിനിമക്ക് ബോക്സ് ഓഫീസിൽ നിന്നും 50 കോടി എന്ന മാന്ത്രിക നേട്ടം ഉണ്ടാക്കി കൊടുത്ത ചിത്രം ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം.

ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ദൃശ്യത്തിന്റെ രണ്ടാം ഒരുങ്ങുമ്പോൾ മലയാളം സിനിമ ഒട്ടേറെ മാറി എങ്കിൽ കൂടിയും മോഹൻലാൽ എന്നും അതിനേക്കാൾ ഏറെ സുന്ദരനായി കഴിഞ്ഞിരിക്കുന്നു. മോഹൻലാൽ അതിനായി ഒട്ടേറെ കഷ്ടതകൾ സഹിക്കുന്നുണ്ട് എന്നാണു മോഹൻലാലിൻറെ മകളുടെ വേഷത്തിൽ എത്തുന്ന അൻസിബ ഹസൻ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അൻസിബ മോഹൻലാലിന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. അൻസിബയുടെ വാക്കകൾ ഇങ്ങനെ..

ദൃശ്യം 2 ന്റെ സമയത്ത് ലാലേട്ടൻ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാൽക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമായിരുന്നു കഴിച്ചതെന്നും അൻസിബ പറയുന്നു.

അതേ സമയം മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാലിൻറെ ലോക്കേഷൻ എൻട്രി അടക്കം ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. ജനുവരി 1 നാണു ചിത്രത്തിന്റെ ടീസർ വരുന്നത്.