Malayali Live
Always Online, Always Live

എന്തേലും പറഞ്ഞാൽ വീട്ടിലുള്ളവരെ പറയുന്നത് എന്തിന്; മീര നന്ദന്റെ ചീത്തവിളിയിൽ ആരാധകന്റെ മറുപടി ഇങ്ങനെ..!!

3,894

അവതാരകയായി കലാരംഗത്തിൽ എത്തിയ മീര നന്ദൻ ആദ്യമായി നായികയായി എത്തുന്നത് ദിലീപിന്റെ നായികയായി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മലയാളത്തിൽ തിളങ്ങിയ താരം തമിഴിലും തെലുങ്കിലും ഗംഭീരമായ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ തിരിച്ചെത്തിയ താരത്തിന് പിന്നീട് മലയാളത്തിൽ അധികം വിജയങ്ങൾ നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

ലോക് പാൽ , സൈലൻസ് തുടങ്ങിയ ചിത്രങ്ങൾ പരാജയമായി മാറി. അഭിനയ ലോകത്തിൽ നിന്നും വിടവാങ്ങിയ താരത്തിനെ പിന്നെ കാണുന്നത് ദുബായിയിൽ റേഡിയോ ജോക്കിയുടെ രൂപത്തിൽ ആയിരുന്നു. സ്വന്തം വ്ലോഗുകളിൽ കൂടി ഒക്കെ ശ്രദ്ധ നേടുന്ന താരം മികച്ച മോഡൽ കൂടി ആണ്. അതീവ സുന്ദരി ആയി ഉള്ള ഫോട്ടോഷൂട്ടുകളുമായി പലപ്പോഴും മീര നന്ദൻ എത്താറുണ്ട്. പുത്തൻ ചിത്രത്തിൽ ചുവന്ന ടോപ്പും ഇറക്കം കുറഞ്ഞ ഷോർട്ടും ആണ് വേഷം.

ചിത്രം സോഷ്യൽ മീഡിയ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. ഇതിനിടെ ചില സദാചാരവാദികളും തലയുയർത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കമന്റിന് മീര നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്. ഇതിന് മറുപടിയുമായി മീരയുമെത്തി. ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു മീരയുടെ മറുപടി.

എന്നാൽ യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം വീട്ടിൽ ഉളളവരെ പറയുന്നത് ആണോ സംസ്‌കാരം. എങ്ങനെ താൻ ഒക്കെ ആർജെ ആയി എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര മറുപടി നൽകി. ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തിൽ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ.

ഔചിത്യമില്ലായ്മയുടെ കാര്യത്തിൽ താങ്കൽ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നൽകിയ മറുപടി. കമന്റിൽ മീരയ്ക്ക് പിന്തുണയുമായി ധാരാളം പേർ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാൽ താരം നൽകിയ മറുപടിയും ആരാധകൻ നൽകിയ കമന്റ് ഉം എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലാണ് താനും.