പ്രേക്ഷകരുടെ പ്രിയപ്പെട്ട വാസവദത്തയുടെ മകൾ ഇനി ഐപിഎസുകാരി; മകളുടെ സീരിയൽ അരങ്ങേറ്റത്തെ കുറിച്ച് മനീഷയുടെ വാക്കുകൾ ഇങ്ങനെ..!!
മിനി സ്ക്രീനിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ ഒന്നാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം. വലിയ ഹിറ്റ് ആയി മുന്നേറുന്ന സീരിയലിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് വാസവദത്ത എന്ന ഉടായിപ്പ് അമ്മായിയമ്മയുടെ വേഷം. മനീഷ സുബ്രഹ്മണ്യം ആണ് ആ വേഷത്തിൽ എത്തുന്നത്.
ഇപ്പോഴിതാ താരത്തിന്റെ മകൾ കൂടി അഭിനയ ലോകത്തിലേക്ക് എത്തുന്ന സന്തോഷ വാർത്ത ആണ് മനീഷ പറയുന്നത്. സീരിയലുകളിൽ അമ്മായിയമ്മാർ സീരിയസ് റോളിലും അതുപോലെ വില്ലത്തിമാരായും ഒക്കെ എത്തുമ്പോൾ അതിൽ നിന്ന് എല്ലാം ഏറെ വ്യത്യസ്തമാണ് മാനേഹയുടെ വാസവദത്ത. അതിനാൽ തന്നെ വളരെ വേഗത്തിൽ മനീഷയുടെ കഥാപാത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
മകൾ അഭിനയ ലോകത്തിലേക്ക് എത്തുന്ന വിവരം മനീഷ തന്നെ ആണ് ആരാധകർക്കായി അറിയിച്ചത്. അമ്മക്ക് പിന്നാലെ മകളും മഴവിൽ മനോരമയിൽ കൂടി തന്നെ ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. മഴവിൽ മനോരമയിലൂടെയാണ് മകൾ നീരദ ഷീൻ അഭിനയത്തിൽ ചുവട് വെക്കുന്നത്. ചാക്കോയും മേരിയും’ എന്ന സീരിയലിൽ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്.
മനീഷ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ…
‘പ്രിയരെ, വീണ്ടും ഒരു സന്തോഷ വർത്തമാനം. ന്റെ മകൾ നീരദ ഷീൻ ‘മഴവിൽ മനോരമ’യിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു.’ ഇൻസ്റ്റഗ്രാം പോസ്റ്റിൽ മനീഷ പറയുന്നു.
അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളിൽ പാടുകയു നിരവധി സ്റ്റേജ് ഷോകളിൽ പാടിയിട്ടുമുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. ‘തന്മാത്ര’ ആയിരുന്നു മനീഷയുടെ ആദ്യസിനിമ.