Malayali Live
Always Online, Always Live

എനിക്ക് മോഹൻലാൽ അവസരങ്ങൾ ഉണ്ടാക്കി തന്നിട്ടില്ല; എം ജി ശ്രീകുമാർ..!!

3,192

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാൾ ആണ് എം ജി ശ്രീകുമാർ. മലയാളത്തിൽ കൂടാതെ ഹിന്ദിയിലും തമിഴിലും പാടിയിട്ടുണ്ട് എം ജി. 1984 ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും കർണാടക സംഗീതജ്ഞനുമായിരുന്നു.

മികച്ച പിന്നണി ഗായകന് ഉള്ള ദേശിയ അവാർഡ് രണ്ടു വട്ടം നേടിയിട്ട് ഉള്ള ആൾ കൂടി ആണ് എം ജി ശ്രീകുമാർ. പലപ്പോഴും മോഹൻലാലിന് ഇത്രയേറെ ചേരുന്ന ശബ്ദം മറ്റൊന്ന് ഇല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ട്.

അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹൻലാലിന് എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന് കൂടുതൽ അവസരങ്ങൾ കിട്ടിയത് ഈ സൗഹൃദത്തിന്റെ ഫലമായാണെന്ന് ആരോപണമുണ്ട്. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാർ. മോഹൻലാൽ കാരണമാണ് ഞാൻ പാട്ട് പാടിയത് തെന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്.

എന്നാൽ മോഹൻലാൽ കാരണം ഒരു പാട്ട് പോലും ഞാൻ പാടിയിട്ടില്ല. അങ്ങനെയെങ്കിൽ കമലദളത്തിലും ഭരതത്തിലുമൊക്കെ താൻ പാടണമായിരുന്നല്ലോയെന്നും ശ്രീകുമാർ ചോദിക്കുന്നു. ഇപ്പോൾ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്. ഒരുമിച്ച് സിനിമയിൽ എത്തി. ചിത്രാഞ്ജലിയിൽ ഒരുമിച്ച് ചർച്ചയും ഉറക്കവുമായി കഴിഞ്ഞു. അവിടെ ആരും ആരെയും വളർത്തിയില്ല എന്ന അഭിപ്രായപ്പെട്ട ശ്രീകുമാർ തനിക്ക് പാട്ടിനു അവസരം നൽകിയ സംവിധായകരോട് കടപ്പാടുണ്ടെന്നും പറയുന്നു.

ജോഷി പിന്നീടുള്ള എല്ലാ സിനിമകളിലും തന്നെ വിളിക്കാൻ തുടങ്ങി. സിബി മലയിൽ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിച്ചു. പക്ഷേ ആരും ശുപാർശ ചെയ്തതു കൊണ്ടല്ല ഈ അവസരങ്ങൾ തന്നെ തേടിയെത്തിയത്. ആ സമയത്ത് താൻ പാടിയ പാട്ടുകൾ ഹിറ്റായത് കൊണ്ടാണ് ഇവർ വിളിച്ചതെന്നും ശ്രീകുമാർ പറയുന്നു.