Malayali Live
Always Online, Always Live

തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ മുൻഭാര്യയായിരുന്നു; ഇന്നവൾ എന്റെയൊപ്പമില്ല; വേദനയോടെ പ്രിയദർശൻ..!!

5,312

മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയ പ്രണയവും വിവാഹവും ആയിരുന്നു മലയാളത്തിൽ ഒരു കാലത്ത് മുൻ നിര നായികയും നല്ല ചിത്രങ്ങളിൽ ഏത് തരം വേഷങ്ങൾ ചെയ്യാൻ മടിയുമില്ലാത്ത ലിസ്സിയും ഇന്ത്യൻ സിനിമയിൽ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ പ്രിയദർശനും തമ്മിൽ ഉണ്ടായ പ്രണയ വിവാഹം. എന്നാൽ നീണ്ട 24 വർഷം ഉണ്ടായിരുന്ന വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുക ആയിരുന്നു.

അതിന് ശേഷം പ്രിയദർശനെ ഏറെ കാലം സിനിമ മേഖലയിൽ നിന്നും വിട്ടു നിന്നു. 1990 ൽ ആയിരുന്നു ലിസ്സി പ്രിയദർശനെ വിവാഹം കഴിക്കുന്നത്. തുടർന്ന് ലിസി മതം മാറുകയും ലക്ഷ്മി എന്ന പേര് സ്വീകരിക്കുകയും ആയിരുന്നു. വിവാഹ മോചനത്തിന് ശേഷം താരം പേര് ലിസ്സി ലക്ഷ്മി എന്ന ആക്കി. തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസിയാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ.

ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എൻറെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല സമയത്തിന് നിശ്ചയമില്ല ആഹാരം കഴിക്കുന്നതിനു നേരമില്ല. സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികൾക്കുള്ളിൽ നിൽക്കുന്ന ജോലിയാണത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയർ താഴെ പോയിട്ടുണ്ടെങ്കിൽ മേജർ റീസൺ അവരുടെ കുടുംബമാണ്.

ലിസ്സി ജീവിതത്തിൽ നിന്നും പോയതോടെ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

എന്നും ഞാൻ സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല സമയത്തിന് നിശ്ചയമില്ല ആഹാരം കഴിക്കുന്നതിനു നേരമില്ല എന്നതാണ് അവസ്ഥ. യഥാർഥത്തിൽ സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികൾക്കുള്ളിൽ നിൽക്കുന്ന ജോലിയാണത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയർ താഴെ പോയിട്ടുണ്ടെങ്കിൽ മേജർ റീസൺ അവരുടെ കുടുംബമാണ്.

അടിസ്ഥാനപരമായി വീടിന്റെ അടിത്തറ തെറ്റിയാൽ ഒരു ക്രിയേറ്റീവ് പേഴ്‌സണും നേരെ ചൊവ്വേ നിൽക്കാൻ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് അവരുടെ ഒന്നും പേര് പറയാൻ കഴിയാത്തത് കൊണ്ട് പറയാത്തതാണ്.കാരണം എന്നെക്കാൾ വലിയ ആളുകളാണ് അവർ. അവരുടെയൊക്കെ തകർച്ചയുടെ പ്രധാന കാരണം വീട് തന്നെയാണ്. വിവാഹ മോചനം ആയതോടെ മാനസികമായി തകർന്നു പോയ പ്രിയദർശൻ വീണ്ടും തിരിച്ചു എത്താൻ കാരണം മോഹൻലാൽ ആണ്.

മോഹൻലാലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആ സമയത്ത് അദ്ദേഹം ഒപ്പം ചെയുന്നത്. കുടുംബബന്ധങ്ങളിലെ താളപിഴകൾ ഒരു വ്യക്തിയുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കുമെന്നും തനിക്ക് പിന്തുണയായി നിന്നത് ഭാര്യ ലിസി ആയിരുന്നു എന്നുമാണ് പ്രിയദർശൻ പറയുമ്പോൾ വർഷങ്ങൾ പിന്നിടുമ്പോഴും ഇരുവരുടെയും സ്നേഹത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കാം.