അടിമാലിയിൽ ഹണിട്രാപ്പ് മോഡലിൽ വ്യവസായിയിൽ നിന്നും പണം തട്ടിയ സംഘം നിരവധി ആളുകളെ ഇതുപോലെ വലയിൽ ആക്കിയത് ആയി വിവരം. ഭീഷണിപ്പെടുത്തിയാണ് എല്ലാവരിൽ നിന്നും പണം തട്ടിയിരുന്നത്.
അടിമാലിയിൽ ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി ഒരുലക്ഷത്തിമുപ്പത്തിനായിരം തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ആണ് അഭിഭാഷകൻ അടക്കം നാല് പേരെ പോലീസ് പിടികൂടിയത്. ഇതിൽ ഒരു സ്ത്രീയും സംഘത്തിൽ ഉൾപ്പെടുന്നു. തട്ടിപ്പ് സംഘം പ്രതികാരനിൽ നിന്നും പണം തട്ടിയതിന് പുറമെ ഒപ്പിട്ട ചെക്കുകളും മുദ്രപത്രങ്ങളും കൈക്കലാക്കി.
പിടിയിൽ ആയത് അടിമാലി കത്തിപ്പാറ സ്വദേശി ലത ദേവി (32) , അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനും ആയ മറ്റപ്പിള്ളിൽ ബെന്നി മാത്യു (56) , അടിമാലി പടികപ്പ് സ്വദേശികൾ ആയ ചവറ്റുകുഴിയിൽ ഷൈജൻ (43) , മുഹമ്മദ് എന്ന് വിളിക്കുന്നത് തട്ടാഴത്ത് വീട്ടിൽ ഷമീർ (38) എന്നിവർ ആണ് പോലീസ് പിടിയിൽ ആയത്. സ്ഥല കച്ചവടം മറ്റും നടത്തും എന്നൊക്കെ പറഞ്ഞു പുരുഷന്മാരെ സമീപിക്കുകയും അവരോടു അടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നത് ആണ് ആദ്യ പടി.
അതിനൊപ്പം അവർ അറിയാതെ മൊബൈൽ ദൃശ്യങ്ങൾ പകർത്തി എടുക്കും. ആളുമായി ഒപ്പം ഉണ്ടായിരുന്നു എന്ന് പിന്നീട് സ്ഥാപിക്കാൻ ആണ് ഇങ്ങനെ ചിത്രങ്ങൾ എടുക്കുന്നത്. തുടർന്ന് ഇരയെ സമീപിച്ചു പീ-ഡിപ്പിച്ചു എന്ന് പരാതി നൽകും ഭീഷണി പെടുത്തുകയും പണം ആവശ്യപ്പെടുകയും ആണ് രീതി. സാധാരണക്കാരന് ആണെങ്കിൽ ഇതിൽ ഭയപ്പെടുകയും പണം നൽകുകയും ചെയ്യും. തുടർന്ന് ആണ് ഇവർ കൂടുതൽ ആശയങ്ങൾ ഉന്നയിക്കുന്നത്.
അടിമാലി സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നൽകുന്ന വിവരമിങ്ങനെ:
കേസിലെ ഒന്നാം പ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയിൽ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയിൽ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. അടുത്ത് ഇടപഴകിയ ലതാദേവി അദ്ദേഹം അറിയാതെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് റിട്ട.ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ഒരാൾ പരാതിക്കാരന്റെ ഫോണിൽ വിളിച്ചു ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ചു പോലീസിൽ പരാതി നൽകുമെന്നും ഇതൊഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു.
കേസിലെ രണ്ടാം പ്രതിയായ അഡ്വ. ബെന്നി മാത്യുവിന്റെ പക്കൽ പണം ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസിൽ എത്തിച്ചു. പണം കൈപ്പറ്റിയ ഇദ്ദേഹം ഒരു ലക്ഷവും ഒന്നരലക്ഷവും തുക രേഖപ്പെടുത്തിയ രണ്ടു ചെക്കുകൾ പരാതിക്കാരനിൽ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷം കേസിലെ നാലാംപ്രതി ഷമീർ പരാതിക്കാരനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏൽപ്പിച്ചു.
ഇതിനു പുറമെ കേസിലെ മൂന്നാംപ്രതിയായ ഷൈജൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ൬൦ രൂപയും തട്ടിയെടുത്തു. നൽകിയ പണത്തിനു പുറമെ കൂടുതൽ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പോലീസിൽ പരാതി നൽകിയതെന്നാണ് സൂചന. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാലംഗസംഘം പിടിയിലാവുകയായിരുന്നു.
പിടിയിലായവരുമായി ബന്ധപ്പെട്ട് മറ്റൊരു പരാതികൂടി അടിമാലി പോലീസിനു ലഭിച്ചതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ സമാന രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അടിമാലി സിഐ അനിൽ ജോർജ് പറഞ്ഞു.