Malayali Live
Always Online, Always Live

ലാലേട്ടൻ അങ്ങനെ നോക്കിയിട്ട് പറയും അത്ഭുത കലാകാരിയാണെന്ന്; മമ്മൂക്കയും സുരേഷേട്ടനും അങ്ങനെയല്ല; ലക്ഷ്മി ഗോപാലസ്വാമിയുടെ വെളിപ്പെടുത്തൽ..!!

3,403

ലോഹിതദാസ് സംവിധാനം ചെയ്തു മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന താരം അഭിനയ ലോകത്തിൽ എത്തിയത്. തുടർന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികകൂടി ആയി എത്തിയതോടെ നർത്തകിയായ ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധ നേടുകയായിരുന്നു.

തുടർന്ന് മോഹൻലാലിനൊപ്പം കുറച്ചേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള അവസരം ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിച്ചു. കീർത്തി ചക്രയും പരദേശിയും ഇവിടം സ്വർഗ്ഗമാണു ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നി ചിത്രങ്ങൾ ചുരുക്കം ചിലത് മാത്രം. എന്നാൽ താരം മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അടക്കം തിളങ്ങിയപ്പോഴും വിവാഹം മാത്രം ഒരു സ്വപനമായി നിന്നു. മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ കഴിഞ്ഞ 20 വർഷമായി ലക്ഷ്മി ഉണ്ട്.

Lakshmi gopalaswamy

മലയാളത്തിൽ താരങ്ങൾ അല്ലെങ്കിൽ സൂപ്പർ താരങ്ങൾ ഒക്കെ പല സ്വഭാവത്തിൽ ഉള്ളവർ ആണ്. ലൊക്കേഷനിൽ അവർക്കൊപ്പം രസകരമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ലക്ഷ്മി തനിക്ക് ലൊക്കേഷനിൽ ഉണ്ടായ കളിയാക്കലുകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ഒക്കെ ആയിരുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തുറന്നു പറച്ചിൽ. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കും ജയറാമിനും സുരേഷ് ഗോപിക്കും ഒപ്പവും എല്ലാം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി സാറിനൊപ്പം ആണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ അദ്ദേഹം തന്നെ കളിയാക്കിയിട്ടില്ല എന്ന് ലക്ഷ്മി പറയുന്നു. അത്രക്കും അടുപ്പം മമ്മൂട്ടി സാറുമായി ഇല്ല. എന്നാൽ അദ്ദേഹം ലൊക്കേഷനിൽ നന്നായി അഭിനയിക്കുമ്പോൾ ഹെല്പ് ചെയ്യും എന്ന് ലക്ഷ്മി പറയുന്നു. ജയറാം ഞാൻ ലൊക്കേഷനിൽ എത്തിയാൽ അപ്പോൾ മുതൽ കളിയാക്കാൻ തുടങ്ങും എന്നാണ് ലക്ഷ്മി പറയുന്നത്. ഡൗട്ട് റാണി എന്നാണ് എന്നെ അദ്ദേഹം വിളിക്കുന്നത്.

Lakshmi gopalaswamy mohanlal

ആദ്യ കാലത്തിൽ ഒക്കെ ഞാൻ എങ്ങനെ ഒക്കെ ചെയ്താൽ കൂടിയും സംവിധായകൻ ആരാണോ അദ്ദേഹത്തിന്റെ അടുത്ത് പോയി ചോദിക്കും നന്നായോ ഒന്ന് കൂടി ചെയ്യാനോ എന്നൊക്കെ. എന്നാൽ ഇപ്പോൾ അങ്ങനെ ഉള്ള ഒരു സംശയം തന്നിൽ ഇല്ല എന്ന് ലക്ഷ്മി പറയുന്നു. മുകേഷേട്ടനും കളിയാക്കും. എന്റെ മലയാളം സംസാരവും കാര്യങ്ങളും എല്ലാം കൂടി വരുമ്പോൾ ചില കാര്യങ്ങൾ മറന്നു പോകും. അപ്പോൾ ആണ് അദ്ദേഹം അത് പറഞ്ഞു കളിയാക്കുന്നത്.

ലാലേട്ടൻ ആണെങ്കിൽ ഞാനുമായി കുറച്ചു അകലത്തിൽ നിൽക്കുമ്പോൾ എന്നെ നന്നായി ശ്രദ്ധിക്കും. എന്നിട്ട് പറയും താൻ ഒരു അത്ഭുത കലാകാരി ആണെന്ന്. ഞാൻ എന്തേലും കണ്ടാൽ അങ്ങനെ അത്ഭുതത്തോടെ നോക്കി നിൽക്കും. അതും അല്ല എന്തെങ്കിലും ഒക്കെ കണ്ടാൽ ഓ അങ്ങനെ ആണോ ഇങ്ങനെ ആണോ എന്നൊക്കെ ഇങ്ങനെ ചോദിക്കും. എല്ലാത്തിനോടും എനിക്ക് വല്ലാത്ത അത്ഭുതം ആണു. അതാണ് ലാലേട്ടൻ അങ്ങനെ പറയുന്നത്.

എന്നാൽ സുരേഷ് ഗോപി സുരേഷേട്ടൻ തന്നെ ഒരിക്കൽ പോലും കളിയാക്കിയിട്ടില്ല എന്നും അദ്ദേഹം ബിഗ് ബ്രദറിനെ പോലെ ആണ് കാര്യങ്ങൾ ചെയ്യുന്നത്. അദ്ദേഹം ഇപ്പോഴും തന്നെ കെയർ ചെയ്യും എപ്പോഴും തന്നെ സംരക്ഷിക്കുന്നത് പോലെ ആണ് കാര്യങ്ങൾ എല്ലാം അദ്ദേഹം ചെയ്യുന്നത് എന്നും ലക്ഷ്മി പറയുന്നു.